ശ്രീനഗർ : പ്രവാചകനെ വിമർശിച്ചുവെന്ന് ആരോപിച്ച് നൂപുർ ശർമ്മയുടെ തലവെട്ടുന്ന വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബർ അറസ്റ്റിൽ. കശ്മീരി സ്വദേശിയായ ഫൈസൽ വാനി എന്ന യൂട്യൂബറെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നൂപുർ ശർമ്മയുടെ തലയറുക്കുന്ന വീഡിയോ യൂട്യൂബിലൂടെ പങ്കുവെച്ച ഫൈസൽ വാനി, പ്രതിഷേധം ശക്തമായതോടെ അത് പിൻവലിച്ച് മാപ്പ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
ഡീപ്പ് പെയ്ൻ ഫിറ്റ്നെസ് എന്ന് പേരുള്ള സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. ഷർട്ടിടാതെ ഒരു കയ്യിൽ വാളും, മറു കയ്യിൽ തലയില്ലാത്ത നൂപുർ ശർമ്മയുടെ ചിത്രവുമായിരുന്നു ഇയാൾ പങ്കുവെച്ചത്. മതമൗലികവാദികൾ ഇത് വ്യാപകമായി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു. ഇതോടെ ഹിന്ദുക്കൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
Kashmir based YouTuber Faisal Wani with YouTube Account of Deep Pain Fitness shares most violent graphic video showing him beheading Nupur Sharma. Hope @KashmirPolice acts in time before he provokes further violence and rioting. Brainwashed idiot. This is scary. @JmuKmrPolice pic.twitter.com/cJL1VRIW79
— Aditya Raj Kaul (@AdityaRajKaul) June 10, 2022
യൂട്യൂബ് ചാനൽ പ്രേക്ഷകർ വ്യാപകമായി അൺ സബ്സ്‌ക്രൈബ് ചെയ്യുകയും ഇയാൾക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ രൂക്ഷ വിമർശനവും ഉന്നയിക്കുകയും ചെയ്തതോടെ ഇയാൾ വീഡിയോ ഡിലീറ്റ് ചെയ്യുകയായിരുന്നു. തുടർന്ന് യൂട്യൂബ് വീഡിയോയിലൂടെതന്നെ മാപ്പപേക്ഷിച്ച് രംഗത്തെത്തി.
ആ വീഡിയോ ചിത്രീകരിച്ചത് താൻ തന്നെയാണെന്നും ഇതിന് പിന്നിൽ ദുരുദ്ദേശ്യം ഇല്ലെന്നുമാണ് വാനി പറഞ്ഞത്. വീഡിയോ കാരണം ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും വാനി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ഇയാളെ കശ്മീർ പോലീസ് അറസ്റ്റ് ചെയ്തത്.
Comments