ഭോപ്പാൽ: സ്വന്തം മണ്ഡലത്തിലെ വികസന സ്വപനങ്ങൾ സാക്ഷാത്കരിക്കാൻ ഒരിക്കൽ തോറ്റ് പിൻവാങ്ങിയ ശ്രമം പുന:രാരംഭിച്ചിരിക്കുകയാണ് ഉജ്ജയിൻ എംപിയായ അനിൽ ഫിറോജിയ. ശരീരഭാരം കുറയ്‌ക്കാൻ കഠിനമായ പരിശ്രമങ്ങൾ നടത്തിയിരുന്നങ്കിലും തിരക്കുകൾക്കിടയിൽ ശ്രമം വിജയിച്ചില്ല. അതിനിടയിലാണ് അദ്ദേഹം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ കാണുന്നതും അദ്ദേഹത്തിന്റെ വാക്കുകൾ ശിരസ്സാവഹിച്ച് ശരീരഭാരം കുറയ്‌ക്കുക എന്ന അതികഠിനമായ ദൗത്യത്തിലേക്ക് എത്തുന്നതും. തന്റെ ലോക്‌സഭാ മണ്ഡലമായ ഉജ്ജെയിന്റെ വികസനത്തിനായാണ് അദ്ദേഹം ഓരോ കിലോയും കുറയ്‌ക്കുന്നത്. കുറയ്‌ക്കുന്ന ഓരോ കിലോയ്ക്കും 1000 കോടി രൂപ വീതമാണ് കേന്ദ്രമന്ത്രി എംപിയ്‌ക്ക് വാഗ്ദാനം ചെയ്തത്.
കുറയ്‌ക്കുന്ന ഓരോ കിലോയ്‌ക്കും 1000 കോടിയുടെ വികസനം; വെല്ലുവിളി ഏറ്റെടുത്ത് ബിജെപി എംപി
തന്റെ ലോക്‌സഭാ മണ്ഡലമായ ഉജ്ജെയിന്റെ വികസനത്തിനായാണ് അനിൽ ഫിറോജിയ ശരീര ഭാരവും കുറയ്‌ക്കുന്നത്. കുറയ്‌ക്കുന്ന ഓരോ കിലോയ്ക്കും 1000 കോടി രൂപ വീതമാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി എംപിയ്‌ക്ക് വാഗ്ദാനം ചെയ്തത്.
Posted by Janam TV on Saturday, June 11, 2022
ഫെബ്രുവരിയിലാണ് അനിൽ ഫിറോജിയ ഈ ദൗത്യത്തിലേക്ക് എത്തുന്നതിന് കാരണമായ സംഭവം നടക്കുന്നത് 5772 കോടിയുടെ 11 റോഡ് പദ്ധതികളുടെ കല്ലിടൽ കർമ്മം നിർവഹിക്കാനെത്തിയതായിരുന്നു കേന്ദ്രമന്ത്രി. അതിനിടെയിൽ എംപിയുടെ അമിതവണ്ണം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. അങ്ങനെ കല്ലിടൽ ചടങ്ങിൽ വെച്ച് അദ്ദേഹം എംപിയെ വെല്ലുവിളിക്കുകയും ആകർഷകമായ വാഗ്ദാനം നൽകുകയും ചെയ്തു. എംപി കുറയ്‌ക്കുന്ന ഓരോ കിലോ ശരീരഭാരത്തിനും 1000 കോടിരൂപ എന്നതായിരുന്നു ആ വാഗ്ദാനം.
‘മണ്ഡലത്തിന്റെ വികസനത്തിനായി അനിൽ തുടർച്ചയായി എന്നോട് ഫണ്ട് ആവശ്യപ്പെടുന്നു. അതിനാൽ ഞാൻ അദ്ദേഹത്തിന് മുന്നിൽ ഒരു നിബന്ധന വെയ്‌ക്കുന്നു. ഞാൻ 135 കിലോ ഉണ്ടായിരുന്നു.ഇപ്പോൾ 93 കിലോ ആയി കുറഞ്ഞു. പഴയ ചിത്രങ്ങൾ കാണിക്കുമ്പോൾ, ആളുകൾ എന്നെ തിരിച്ചറിയുന്നില്ല. അതുകൊണ്ട് തന്നെ അനിൽ കുറക്കുന്ന ഓരോ കിലോ ഭാരത്തിനും ഉജ്ജയിൻ വികസനത്തിനായി 1000 കോടി വീതം ഞാൻ നൽകാം,നിങ്ങൾ ഭാരം കുറയ്‌ക്കൂ എന്നായിരുന്നു കേന്ദ്രമന്ത്രി പറഞ്ഞത്.
കേന്ദ്രമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത അടുത്ത നിമിഷം മുതൽ ശരീരഭാരം കുറയ്‌ക്കാനായി എംപി ശ്രമങ്ങൾ.ഇതുവരെയായി ആറ് കിലോയോളം ശരീരഭാരമാണ് അദ്ദേഹം കുറച്ചത്. കൃത്യമായ ഭക്ഷണക്രമം പാലിക്കുന്നതിനൊപ്പം യോഗ, നീന്തൽ, സൈക്കളിങ് അടക്കമുള്ള വ്യായാമങ്ങളും ശരീരഭാരം കുറക്കാനായി അനിൽ ചെയ്യുന്നുണ്ട്.6000 കോടി രൂപ ലഭിക്കാനുള്ളത് ഞാൻ കുറച്ചിട്ടുണ്ട്. അദ്ദേഹം നൽകിയ വാഗ്ദാനം ഓർമിപ്പിക്കാനായി മൺസൂൺ സമ്മേളനത്തിന്റെ സമയത്ത് കേന്ദ്രമന്ത്രിയെ സന്ദർശിക്കുമെന്ന് എംപി പറയുന്നു.















Comments