കൊച്ചി : കെടി ജലീലിനെ വെല്ലുവിളിച്ച് സ്വപ്ന സുരേഷ്. ‘തനിക്കെതിരെ ഗൂഢാലോചന നടത്തിയത് കെ ടി ജലീൽ ഉൾപ്പെടെയുള്ളവരാണ്.ജലീലിനെക്കുറിച്ച് രണ്ടു ദിവസത്തിനകം വെളിപ്പെടുത്തും രഹസ്യമൊഴിയിൽ പറഞ്ഞതും ഇതിൽ ഉൾപ്പെടും.മുഖ്യമന്ത്രിയുടെ പ്രതിനിധിയെ അയച്ച് ഒത്തുതീർപ്പിന് ശ്രമിച്ചതും ഗൂഢാലോചന നടത്തിയതും ആരാണ് . ദൂതനായ ഷാജ് കിരണ്‍ പറഞ്ഞത് മുഴുവന്‍ നടന്നു.കോടതിയോടാണ് താൻ വെളിപ്പെടുത്തൽ നടത്തിയത്.തന്നെ നിരീക്ഷിക്കാൻ നിയോഗിച്ച പോലീസിനെ പിൻവലിക്കണം , ഗൂഢാലോചന നടത്തുന്നത് സർക്കാരാണ് ‘ എന്നും സ്വപ്ന സുരേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
കെ.ടി ജലീൽ വിയർക്കട്ടെയെന്ന് സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ അഡ്വ. കൃഷ്ണരാജ്. ‘ഷാജ് കിരൺ 36 തവണ എഡിജിപിയെ വിളിച്ചത് എന്തിന് .നിലവിൽ ഗൂഢാലോചന നടത്തിയത് കെ. ടി ജലീലും സംഘവും, രഹസ്യമൊഴി നൽകുകയെന്നത് ഗൂഢാലോചനയല്ലെന്നും ”അഭിഭാഷകൻ വ്യക്തമാക്കി.
അതേസമയം സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ സ്വപ്ന സുരേഷ് സ്വന്തം നിലയിൽ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിരുന്നു. സുരക്ഷയ്ക്കായ് രണ്ട് ജീവനക്കാരെയാണ് നിയോഗിച്ചത്. ഇവർ മുഴുവൻ സമയവും സ്വപ്നയ്ക്കൊപ്പം ഉണ്ടാകും.ഗൂഡാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നാളെ ഹൈക്കോടതിയെ സമീപിക്കും.
കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിനിടെ ബോധരഹിതയായി കുഴഞ്ഞു വീണ ശേഷം സ്വപ്ന സുരേഷ് പാലക്കാട് ചന്ദ്രനഗറിലെ ഫ്ളാറ്റിൽ പൂർണ്ണ വിശ്രമത്തിലായിരുന്നു.
ശബ്ദരേഖയുടെ പേരിൽ പുറത്ത് നടക്കുന്ന പ്രതിഷേധങ്ങൾ തന്റെ വിഷയമല്ലെന്നും പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും സ്വപ്ന പ്രതികരിച്ചു. രഹസ്യമൊഴിയിൽ പറഞ്ഞ ചില കാര്യങ്ങൾ മാത്രമാണ് മാദ്ധ്യമങ്ങളോട് പങ്കുവെച്ചതെന്നും ഗൂഢാലോചനയ്ക്കോ കലാപത്തിനോ ശ്രമിച്ചിട്ടില്ലെന്നുമാണ് സ്വപ്ന ഹർജിയിൽ ഉന്നയിക്കുക.
Comments