തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കറുത്ത വസ്ത്രത്തിൽ പ്രതിഷേധവുമായി എത്തിയ മഹിളാ മോർച്ച പ്രവർത്തകർ അറസ്റ്റിൽ. കറുത്തസാരി ഉടുത്തായിരുന്നു പ്രതിഷേധം. ക്ലിഫ് ഹൗസിന് മുന്നിൽ മുഖ്യമന്ത്രിക്ക് എതിരെ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ച പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
മുഖ്യമന്ത്രിയുടെ വാഹനം വഴിയിലൂടെ കടന്നു പോകുന്ന സമയത്തായിരുന്നു പ്രതിഷേധം.ക്ലിഫ് ഹൗസ് പരിസരത്ത് പല വഴികളിലായി നിന്ന പ്രതിഷേധക്കാരെയാണ് പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്തത്.
കഴിഞ്ഞ ദിവസവും സമാനരീതിയിൽ കറുപ്പണിഞ്ഞ് മഹിളാമോർച്ച പ്രതിഷേധിച്ചിരുന്നു. മുഖ്യമന്ത്രി രാജി വെയ്‌ക്കണമെന്നാവശ്യപ്പെട്ട് കറുത്ത സാരിയുടുത്താണ് സെക്രട്ടേറിയറ്റിന് മുന്നിൽ മഹിളാ മോർച്ച പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്. ചൂലെടുത്ത് ചാണക വെള്ളം തളിച്ചാണ് മഹിളാ മോർച്ച പ്രവർത്തകർ പ്രതിഷേധം ആരംഭിച്ചത്.
















Comments