പാലസ്തീൻ ഫിലിപ്പീൻസിനെ പുറത്താക്കിയതിന് പിന്നാലെ ഒരു മത്സരം ശേഷിക്കെ ഇന്ത്യ എഎഫ്സി ഏഷ്യൻ കപ്പിന് യോഗ്യത നേടി. ഉലാൻബത്തറിൽ നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ ഫിലിപ്പീൻസിനെ പലസ്തീൻ തോൽപ്പിച്ചു. ഇതോടെയാണ് ഇന്ത്യൻ ഫുട്‌ബോൾ ടീം ഏഷ്യൻ കപ്പിന് യോഗ്യത ഉറപ്പാക്കിയത്.
ഗ്രൂപ്പിൽ ജോതാക്കളായതോടെ പാലസ്തീനികൾ നേരിട്ട് യോഗ്യത നേടി. അതേസമയം നാല് പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ഫിലിപ്പീൻസ് രണ്ടാം സ്ഥാനത്തെത്തിയിട്ടും പുറത്തായി. ആറ് യോഗ്യതാ ഗ്രൂപ്പുകളിലെ വിജയികൾ മാത്രമേ ടൂർണമെന്റിലേക്ക് നേരിട്ട് പ്രവേശിക്കൂ. ഗ്രൂപ്പിലെ മികച്ച അഞ്ച് രണ്ടാം സ്ഥാനക്കാരായ ടീമുകൾക്കും യോഗ്യത ലഭിക്കും.
ഇന്ത്യ യോഗ്യതാ മത്സരത്തിൽ ഇന്ന് കൊൽക്കത്തയിൽ ഹോങ്കോങിനെ നേരിടും. ഗ്രൂപ്പ് ഡിയിൽ ഇരു ടീമുകൾക്കും ആറ് പോയിന്റ് വീതമുണ്ട്. എന്നാൽ ഗോൾ വ്യത്യാസത്തിൽ ഹോങ്കോങിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. തുടർച്ചയായി രണ്ടാം തവണയാണ് ഇന്ത്യ ഏഷ്യൻ കപ്പിന് യോഗ്യത നേടുന്നത്. ഇന്ത്യ അത് അഞ്ചാം തവണയാണ് ടൂർണ്ണമെന്റിന് യോഗ്യത നേടുന്നത്. 1964, 1984, 2011, 2019, എന്നീ വർഷങ്ങളിൽ ഇന്ത്യ യോഗ്യത നേടിയിരുന്നു.
Comments