തൃശൂർ: ഷൊർണൂർ ഗണേശ് ഗിരി ഹയർസെക്കൻഡറി സ്‌കൂൾ പ്രീമെട്രിക് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. ഹോസ്റ്റലിലെ നാല് കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുട്ടികളെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവർ സ്‌കൂളിൽ കുഴഞ്ഞ് വീഴുകയായിരുന്നു. പത്താം ക്ലാസിൽ പഠിക്കുന്ന മൂന്ന് കുട്ടികളും ഏഴിൽ പഠിക്കുന്ന ഒരു കുട്ടിയുമാണ് കുഴഞ്ഞ് വീണത്. ഹോസ്റ്റലിൽ നിന്ന് പ്രഭാത ഭക്ഷണം മാത്രമാണ് കഴിച്ചതെന്ന് കുട്ടികൾ വ്യക്തമാക്കി.
















Comments