കൊച്ചി: കാണാതായ നായക്കുട്ടിയെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഉടമകൾ. മാംഗോ എന്ന് വിളിക്കുന്ന കോംബൈ ബ്രീഡിൽപ്പെട്ട അഞ്ചുമാസം പ്രായമുള്ള നായക്കുട്ടിയെയാണ് കാണാതായത്.
എറണാകുളം പാലാരിവട്ടം നേതാജി റോഡിൽനിന്നാണ് നായക്കുട്ടിയെ കാണാതായത്. ഈ നായക്കുട്ടിയെ കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകുമെന്നും ഉടമകൾ വ്യക്തമാക്കുന്നു.
നായയെ കണ്ടെത്താൻ സഹായിക്കുന്ന അടയാളങ്ങളും നൽകിയിട്ടുണ്ട്. തിരിച്ചറിയൽ മൈക്രോചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. ബ്രൗൺ നിറമാണ് നായക്കുട്ടിക്ക്. ലൈറ്റ് ബ്രൗൺ നിറത്തിലെ കണ്ണുകളാണ്,നീല നിറത്തിലുള്ള ബെൽറ്റ് കഴുത്തിലുണ്ട്. ഫോൺ നമ്പർ സഹിതം ഉൾപ്പെടുത്തി നായക്കുട്ടിയെ കണ്ടെത്താൻ നൽകിയ പത്ര പരസ്യം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
Comments