ഡൽഹി : ഡൽഹി-മുംബൈ, ഡൽഹി-ഹൗറ റൂട്ടിൽ 3000 കിലോമീറ്റർ ശൃംഖലയിൽ ട്രെയിൻ കൂട്ടിയിടികൾ തടയാൻ കവാച്ച് ഉപയോഗിച്ച് കവചമൊരുക്കാൻ റെയിൽവേ. ഇതിന് 1000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി റെയിൽവേ അറിയിച്ചു.
3000 കിലോമീറ്ററിലധികം ദൂരത്തിൽ 760 ലോക്കോമോട്ടീവുകളിൽ സ്ഥാപിക്കുന്നതിനായി ടെൻഡറുകൾ ക്ഷണിച്ചു. 11 ടെൻഡറുകളാണ് ക്ഷണിച്ചത്.ട്രാക്കുകളുടെ നിർമാണത്തിന് കിലോമീറ്ററിന് 20 ലക്ഷം രൂപയും .ലോക്കോയ്‌ക്കുള്ളിൽ സ്ഥാപിക്കുന്നതിന് 60 ലക്ഷം രൂപയുമാണ് ചെലവ് കണക്കാക്കുന്നത്.നോർത്തേൺ റെയിൽവേ , നോർത്ത് സെൻട്രൽ റെയിൽവേ, വെസ്റ്റ് സെൻട്രൽ റെയിൽവേ, ഈസ്റ്റ് സെൻട്രൽ റെയിൽവേ, ഈസ്റ്റേൺ റെയിൽവേ, വെസ്റ്റേൺ റെയിൽവേ എന്നിവയാണ് ടെൻഡറുകൾ നടത്തിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം 10,000 വർഷത്തിലൊരിക്കൽ മാത്രമാണ് കവാച്ച് സംവിധാനത്തിൽ പിഴവ് സംഭവിക്കാൻ സാധ്യതയെന്ന് റെയിൽവേ അറിയിച്ചു. ദേശീയ ഗതാഗതത്തിനായി തദ്ദേശീയമായി വികസിപ്പിച്ച ഇവ കയറ്റുമതി സാധ്യതകളും വർദ്ധിപ്പിക്കുന്നുണ്ട്.2022-23 സാമ്പത്തിക വർഷത്തിൽ 2000 റെയിൽ റൂട്ട് നെറ്റ്വർക്കുകളിൽ കവാച്ച് സ്ഥാപിക്കുമെന്നും തുടർന്നുള്ള വർഷങ്ങളിൽ സുരക്ഷാ സംവിധാനത്തിന് കീഴിൽ 4000-5000 റെയിൽ റൂട്ട് ശൃംഖലകൾ കൊണ്ട് വരുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
കവാച്ച് ആദ്യമായി പ്രദർശിപ്പിച്ചത് സൗത്ത് സെൻട്രൽ റെയിൽവേയാണ്.നിലിവിൽ ഇവിടെ 1445 കിലോമീറ്റർ കവാച്ചുകൾ പൂർത്തിയാക്കി.
കവചം എന്നർത്ഥം വരുന്ന ആന്റി-ട്രെയിൻ കൊളിഷൻ സിസ്റ്റം ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഓട്ടോമാറ്റിക് ട്രെയിൻ കൂട്ടിയിടി സംരക്ഷണ സംവിധാനമായി റെയിൽവേ പ്രമോട്ട് ചെയ്യുന്നുണ്ട്.
















Comments