കൊച്ചി : ജൂൺ 17 ന് കൊച്ചി മെട്രോയിൽ അഞ്ച് രൂപയ്ക്ക് യാത്രചെയ്യാം. മെട്രോയുടെ അഞ്ചാം വാർഷികം പ്രമാണിച്ചാണ് ഓഫർ നൽകിയിരിക്കുന്നത്.എവിടേക്ക് യാത്ര ചെയ്താലും അഞ്ച് രൂപ നൽകിയാൽ മതിയാകും.
‘യാത്ര സുഗമമാക്കൂ, പൊതുഗതാഗതം ശീലമാക്കൂ, കൊച്ചി മെട്രോ. ലൈഫ് എത്ര ഈസി’ എന്ന കുറിപ്പോടെയാണ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ ഈ വിവരം കൊച്ചി മെട്രോ പങ്കുവെച്ചിരിക്കുന്നത്.
കൂടുതൽ യാത്രക്കാരിലേക്ക് മെട്രോയെ പരിചയപ്പെടുത്തുക ,യാത്രക്കാരെ ആകർഷിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് അഞ്ചാം വാർഷികത്തിൽ ഈ ഓഫർ മെട്രോ ഒരുക്കിയിരിക്കുന്നത്.
Comments