ചണ്ഡീഗഡ് : പഞ്ചാബിലെ ജലന്ധറിൽ ശ്രീ ദേവി തലബ് മന്ദിറിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ എഴുതിവെച്ച് രാജ്യവിരുദ്ധ ശക്തികൾ. ക്ഷേത്രത്തിന്റെ മതിലിലാണ് ”ഖാലിസ്ഥാൻ സിന്ദാബാദ്” മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് സിഖ് ഫോർ ജസ്റ്റിസ് സംഘടനയും രംഗത്തെത്തി.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും ജലന്ധറിൽ ഇന്ന് സന്ദർശനം നടത്താനിരിക്കെ ഇന്നലെ രാത്രിയോടെയാണ് ഖാലിസ്ഥാൻ ഭീകരരുടെ അക്രമം. ജലന്ധറിൽ നിന്നും ഡൽഹി വിമാനത്താവളത്തിലേക്കുള്ള വോൾവോ ബസുകൾ ഉദ്ഘാടനം ചെയ്യാനാണ് അരവിന്ദ് കെജ്രിവാൾ ജലന്ധറിൽ എത്തിയത്. ഇതിന് മുന്നോടിയായി നിരോധിത ഭീകര സംഘടനയായ എസ്എഫ്‌ജെയുടെ നേതാവ് ഗുർപത്വന്ത് സിംഗ് പന്നുവും രംഗത്തെത്തിയിരുന്നു. സ്പ്രേ പെയിന്റ് ഉപയോഗിച്ചാണ് അക്രമികൾ മുദ്രാവാക്യം എഴുതിവെച്ചിരിക്കുന്നത്.
ജൂൺ 15 ന് ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ദേവി തലബ് മന്ദിറിന് സമീപം ഖാലിസ്ഥാനി മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെടുമെന്ന് പറഞ്ഞ പന്നു ഖാലിസ്ഥാൻ ഭരണത്തോട് നിങ്ങൾ അനുകൂലിക്കുന്നുണ്ടോ എന്നും ചോദിച്ചു. എസ്എഫ്‌ജെ വെടിയുണ്ടകളെ മുദ്രാവാക്യങ്ങളാക്കി മാറ്റിയിരിക്കുകയാണ്. അതിനാൽ ഖാലിസ്ഥാൻ റഫറണ്ടത്തെ പിന്തുണയ്‌ക്കണമെന്നും പന്നു ഓഡിയോയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തിൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്.
















Comments