പാറ്റ്‌ന: യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി കല്യാണം കഴിപ്പിച്ചതായി റിപ്പോർട്ട്. വെറ്ററിനേറിയനായ യുവാവിനെയാണ് സംഘം തട്ടികൊണ്ടുപോയത്. തുടർന്ന് നിർബന്ധിപ്പിച്ച് ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിക്കുകയായിരുന്നു.
പണവും പ്രതാപവും മികച്ച ജോലിയുമുള്ള യുവാക്കളെ അജ്ഞാത സംഘം തട്ടികൊണ്ടുപോയി അവരുടെ വീട്ടിലെ പെൺകുട്ടിയുമായി വിവാഹം കഴിപ്പിക്കുന്നത് പ്രദേശത്ത് പതിവാണെന്നാണ് വിവരം. ബിഹാറിലെ ബെഗുസറായിലാണ് സംഭവം. ‘പകട്വാ വിവാഹ്’ എന്നാണ് ഇതിനെ പ്രദേശവാസികൾ വിളിക്കുന്നത്.
പകട്വാ വിവാഹത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വെറ്ററിനേറിയനായ യുവാവിന് സംഭവിച്ചത്. ഇയാളുടെ പിതാവ് ഇതുസംബന്ധിച്ച് പോലീസിൽ പരാതിപ്പെടുകയും ചെയ്തു.
വീട്ടിലെ വളർത്തുമൃഗത്തിന് സുഖമില്ലെന്നും പരിശോധിക്കണമെന്നും പറഞ്ഞാണ് പെൺകുട്ടിയുടെ വീട്ടുകാർ യുവാവിനെ കൊണ്ടുപോയത്. എന്നാൽ സ്ഥലത്തെത്തിയപ്പോൾ താൻ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് യുവാവ് തിരിച്ചറിഞ്ഞു. ചികിത്സ ആവശ്യമായിരുന്ന വളർത്തുമൃഗത്തിന് പകരം യുവാവിനെ കാത്തിരുന്നത് വിവാഹ വേഷം ധരിച്ച ഒരു പെൺകുട്ടിയായിരുന്നു.
ഉടൻ തന്നെ യുവാവിനെ വരന്റെ വേഷം ധരിപ്പിക്കുകയും ഭീഷണിപ്പെടുത്തി പെൺകുട്ടിയെ വിവാഹം കഴിപ്പിക്കുകയും ചെയ്തു. ഇതിനിടെ പെൺകുട്ടിയുടെ വീട്ടുകാർ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അസാധാരണമായ സംഭവം ചർച്ചയായത്. സാമ്പത്തികവും സാമൂഹികവുമായ സുരക്ഷിതത്വമുള്ള യുവാക്കളെ തട്ടിക്കൊണ്ടുപോയി തോക്കിന്മുനയിൽ നിർത്തി ഭീഷണിപ്പെടുത്തി അവരുടെ കുടുംബത്തിലെ പെൺമക്കളെ വിവാഹം കഴിപ്പിക്കുന്ന സംഭവങ്ങൾ ഇതിന് മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ബെഗുസറായ് എസ്പി പ്രതികരിച്ചു.
बिहार की पकड़ौआ शादी!
बेगूसराय में वेटनरी डॉक्टर सत्यम झा के पिता ने अपने बेटे का अपहरण कर जबरन शादी कराने की शिकायत दर्ज कराई है, पुलिस जाँच में जुटी. pic.twitter.com/Zx1r3yq8JK
— Utkarsh Singh (@UtkarshSingh_) June 14, 2022
















Comments