തിരുവനന്തപുരം : തലസ്ഥാനത്ത് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഗുണ്ടാവിളയാട്ടം. എസ്ഐയെ ഡിവൈഎഫ്ഐക്കാർ ചേർന്ന് ക്രൂരമായി മർദ്ദിച്ചു. പൂന്തുറ എസ്ഐ വിമൽ കുമാറിനാണ് മർദ്ദനമേറ്റത്.
ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു സംഭവം. ഐഎൻടിയുസി കൊടി നശിപ്പിക്കാൻ ശ്രമിക്കുന്നത് തടഞ്ഞതിനാണ് മർദ്ദനം. തലയ്ക്ക് അടിയേറ്റ എസ്ഐയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പ്രവര്‍ത്തകരില്‍ ആരാണ് എസ്ഐയെ അടിച്ചത് എന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ മുഖ്യന്ത്രിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തുന്ന കോൺഗ്രസ് പ്രവർത്തകരെ കൈയ്യാങ്കളിയിലൂടെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ നേരിടുന്നത്. ഇതിന്റെ ഭാഗമായാണ് ഇന്ന് തലസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം കന്റോൺമെന്റ് ഹൗസിൽ അതിക്രമിച്ച് കയറിയും ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മാരകായുധങ്ങളുമായെത്തിയ പ്രവർത്തകർ പ്രതിപക്ഷ നേതാവിനെ കൊല്ലുമെന്ന് ആക്രോശിച്ചുകൊണ്ടാണ് പോലീസിന്റെ സുരക്ഷാ വലയത്തെ മറികടന്നത്. ഇതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് ആരോപണം.
Comments