ന്യൂഡൽഹി: ഓഡി കാറിൽ തിരക്കേറിയ റോഡിലൂടെ പ്രകടനം നടത്തിയ യുവാവിന് രണ്ട് ലക്ഷം രൂപ പിഴയിട്ട് മുസാഫർ നഗർ പോലീസ്. തിരക്കുപിടിച്ച റോഡിൽ തന്റെ വിവാഹഘോഷയാത്ര ആർഭാടമായി നടത്തിയതാണ് യുവാവിന് പണികിട്ടാൻ കാരണമായത്.
➡️हाइवे पर गाडियों से स्टंट करने वाले वाहनों के विरुद्ध मुजफ्फरनगर पुलिस द्वारा की गयी कार्यवाही।
➡️कुल 09 गाडियों का 02 लाख 02 हजार रुपये का चालान।@Uppolice @The_Professor09 @ankitchalaria pic.twitter.com/VqaolvazhO
— MUZAFFARNAGAR POLICE (@muzafarnagarpol) June 14, 2022
മുസാഫർനഗർ-ഹരിദ്വാർ ഹൈവേയിലായിരുന്നു വരനും സുഹൃത്തുക്കളും ചേർന്നുള്ള പ്രകടനം. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ പോലീസ് ഇടപെടുകയായിരുന്നു. ഓടുന്ന കാറിന്റെ സൺറൂഫിൽ നിന്നുകൊണ്ട് വരനും സുഹൃത്തുക്കളും സെൽഫിയെടുക്കുകയും അപകടകരമായ രീതിയിൽ വണ്ടിയോടിച്ച് പോകുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. റോഡിലൂടെ സഞ്ചരിക്കുന്ന മറ്റ് വാഹനങ്ങളെയും അപകടത്തിൽപ്പെടുത്തുന്ന രീതിയിലായിരുന്നു ഘോഷയാത്ര.
ഒമ്പത് കാറുകളാണ് ഇത്തരത്തിൽ ഹൈവേയിലൂടെ സഞ്ചരിച്ചത്. വരന് രണ്ട് ലക്ഷം രൂപ പിഴ നൽകിയ പോലീസ് ഘോഷയാത്രയിൽ പങ്കെടുത്ത ഒമ്പത് കാറുകളും പിടിച്ചെടുത്തു.
Comments