ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഓൾ റൗണ്ടർമാരുടെ പട്ടികയിൽ ഇന്ത്യൻ താരം രവീന്ദ്ര ജഡേജ ഒന്നാമത്. ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിനാണ് പട്ടികയിൽ രണ്ടാമത്. 385 റേറ്റിംഗ് പോയിന്റുകളാണ് ജഡേജക്ക് ഉള്ളത്. അശ്വിന് 341 പോയിന്റുകളാണ് ഉള്ളത്.
വെസ്റ്റ് ഇൻഡീസിന്റെ ജാസൺ ഹോൾഡറാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് ഒന്നാമത്. ബൗളർമാരിൽ ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസാണ് ഒന്നാം സ്ഥാനത്ത്.
ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ ഇന്ത്യയുടെ രോഹിത് ശർമ്മ ഏഴാമതും വിരാട് കോഹ്ലി പത്താമതുമുണ്ട്. ബൗളർമാരിൽ ഇന്ത്യയുടെ രവിചന്ദ്രൻ അശ്വിൻ രണ്ടാം സ്ഥാനത്തും ജസ്പ്രീത് ബൂമ്ര മൂന്നാം സ്ഥാനത്തുമുണ്ട്. ടെസ്റ്റ് ടീം റാങ്കിംഗിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ഓസ്ട്രേലിയയാണ് പട്ടികയിൽ ഒന്നാമത്.
Comments