ജിഎസ്ടി കൗൺസിൽ ജൂൺ 28,29 തീയതികളിൽ ശ്രീനഗറിൽ യോഗം ചേരുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമന്റെ ഓഫീസ് അറിയിച്ചു. പരോക്ഷ നികുതി സംവിധാനം ആരംഭിച്ചതിന്റെ അഞ്ചാമത്തെ വാർഷികത്തിന് ദിവസങ്ങൾക്ക് മുന്നോടിയായാണ് യോഗം. ജിഎസ്ടി 2017 ജൂലൈ ഒന്നിനാണ് രാജ്യത്ത് ആരംഭിച്ചത്.
ഉപഭോഗാധിഷ്ഠിത നികുതി നിലവിൽ വന്നതിനുശേഷം, ജിഎസ്ടി കൗൺസിൽ നിരവധി ഇനങ്ങളുടെ നിരക്കുകൾ വെട്ടിക്കുറച്ചു. ഇത് റവന്യൂ-ന്യൂട്രൽ നിരക്ക് താഴ്‌ത്തി. റവന്യൂ ന്യൂട്രൽ നിരക്ക് 15 ശതമാനത്തിൽ നിന്ന് 11.5 ശതമാനമായി. കൊറോണ പ്രതിസന്ധിയ്‌ക്ക് ശേഷം ഇന്ത്യയുടെ പ്രതിമാസ ജിഎസ്ടി കളക്ഷൻ തുടർച്ചയായി 11 മാസമായി 1 ലക്ഷം കോടി രൂപയ്‌ക്ക് മുകളിലാണ്. അഞ്ച് ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെയാണ് ജിഎസ്ടിയുടെ നിലവിലെ നികുതി സ്ലാബുകൾ.
Comments