ആലപ്പുഴ : ആലപ്പുഴയിലെ കോടംതുരുത്ത് ഗ്രാമ പഞ്ചായത്തിൽ ഇടതുപക്ഷത്തിന്റെ കൈ പിടിച്ച് കോൺഗ്രസ് അധികാരത്തിൽ. ബിജെപിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പ്രമേയം എൽഡിഎഫുമായി കൈകോർത്തുകൊണ്ടാണ് പാസാക്കിയത്. അവിശുദ്ധ കൂട്ടുകെട്ടിലൂടെ പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെയാണ് പുറത്താക്കിയത്.
പഞ്ചായത്തിലെ ആകെയുള്ള പതിനഞ്ച് സീറ്റിൽ 7 സീറ്റ് ബിജെപിക്കായിരുന്നു. കോൺഗ്രസിന് അഞ്ചും, സിപിഎമ്മിന് രണ്ടും സിപിഐക്ക് ഒരു സീറ്റുമുണ്ട്. ബിജെപിയാണ് കഴിഞ്ഞ ഒന്നര വർഷമായി പഞ്ചായത്ത് ഭരിക്കുന്നത്. എന്നാൽ ഇക്കഴിഞ്ഞ 31-ന് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ് ഇല്ലിക്കൽ, വൈസ് പ്രസിഡന്റ് അഖില രാജൻ എന്നിവർക്ക് എതിരെ കോൺഗ്രസ് അവിശ്വാസ പ്രമേയം പാസാക്കുകയായിരുന്നു. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ആയിരുന്നു അവിശ്വസം.
തുടർന്ന് ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വി.ജി. ജയകുമാർ ഇടതുപക്ഷ പിന്തുണയോടുകൂടി പ്രസിഡന്റായി. കോൺഗ്രസിലെ തന്നെ അംബിക ബാബുവിനെ വൈസ് പ്രസിഡന്റാക്കി.
പത്ത് വർഷം തുടർച്ചയായി കോൺഗ്രസ് ഭരിച്ച കോടംതുരുത്തിലെ വികസനം മുരടിപ്പിന് ബിജെപിക്ക് പരിഹാരം കണ്ടെത്താൻ കഴിഞ്ഞിരുന്നു. എന്നാൽ ജനവിധി മാനിക്കാതെ രാഷ്‌ട്രീയ താൽപര്യം മുൻ നിർത്തിക്കൊണ്ട് ഇടത-വലത് സഖ്യം കൈകോർത്തതോടെയാണ് ആലപ്പുഴയിലെ പഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായത്.
















Comments