ന്യൂഡൽഹി : രാജ്യത്തെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ പ്രചാരണങ്ങളുമായി ഇടത് രാഷ്‌ട്രീയം വിട്ട് കോൺഗ്രസിലെത്തിയ കനയ്യ കുമാർ. നോട്ട് നിരോധനം പോലുള്ള തീരുമാനമാണ് അഗ്നിപഥ് എന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് എന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. കോൺഗ്രസ് നേതാക്കളായ പ്രമോദ് തിവാരി, പവൻ ഖേര എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അഗ്നിപഥ് പദ്ധതിയിൽ പെൻഷൻ ഇല്ലെന്നും ടെൻഷൻ മാത്രമേ ഉള്ളൂവെന്നും കനയ്യ പറഞ്ഞു. മോദി സർക്കാർ യുവാക്കളെ തൊഴിലില്ലായ്മയിലേക്ക് തള്ളിവിടുന്നു. യുവാക്കൾക്ക് വാഗ്ദാനങ്ങൾ നൽകി കബളിപ്പിക്കുകയാണ് ചെയ്യുന്നത് എന്നും ആരോപിച്ചു. സൈന്യം മാർക്കറ്റ് ചെയ്യേണ്ട ഒന്നല്ല എന്നും നിലവിലെ റിക്രൂട്ട്‌മെന്റ് രീതിയിൽ മാറ്റം വരുത്തേണ്ട ആവശ്യം എന്താണെന്നും കനയ്യ കുമാർ ചോദിച്ചു.
ഈ രാജ്യം ഗാന്ധിജിയുടെ നാടാണ്. അഗ്നിപഥ് പദ്ധതിക്കെതിരായ സൈനിക റിക്രൂട്ട്മെന്റിനെതിരായ സമരത്തെ കോൺഗ്രസ് പിന്തുണയ്‌ക്കും. ജനങ്ങൾ അക്രമാസക്തരാകരുത് എന്നും കലാപങ്ങൾക്ക് വഴിവെക്കരുത് എന്നും കനയ്യ കുമാർ ആവശ്യപ്പെട്ടിട്ടുണ്ട്.
















Comments