മുംബൈ: കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിയെ പ്രകീർത്തിച്ച് ബോൡവുഡ് നടി കങ്കണ റണാവത്ത്. പുതിയ സംരംഭങ്ങൾക്ക് തുടക്കമിടുന്ന കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് കങ്കണ പ്രതികരിച്ചു.
ഇസ്രായേൽ പോലുള്ള പല രാജ്യങ്ങളിലും യുവാക്കൾക്ക് സൈനിക പരിശീലനം നിർബന്ധമാണ്. കുറച്ചു വർഷം സൈനികവൃത്തിയിൽ ഏർപ്പെടുന്ന യുവാക്കൾ അച്ചടക്കം, ദേശീയത തുടങ്ങിയ ജീവിത മൂല്യങ്ങൾ നേടിയെടുക്കുന്നു. രാജ്യത്തിന്റെ അതിർത്തിയിൽ നിന്നുകൊണ്ട് നമുക്ക് സുരക്ഷ നൽകാൻ അവർ പ്രാപ്തരാകുന്നു. അഗ്നിപഥ് പദ്ധതിയെന്നാൽ തൊഴിൽ, വരുമാനമാർഗം എന്നിവ ലഭിക്കുന്നതിന് യുവാക്കളെ സജ്ജരാക്കുക മാത്രമല്ല ചെയ്യുന്നതെന്നും പദ്ധതിയുടെ ഗുണങ്ങൾ ആഴത്തിലുള്ളതാണെന്നും കങ്കണ അഭിപ്രായപ്പെട്ടു.
രാജ്യത്ത് അഗ്നിപഥിനെതിരായി നടക്കുന്ന ആക്രമണങ്ങളും പ്രതിഷേധങ്ങളും ഞെട്ടിപ്പിക്കുന്നതാണെന്നും കങ്കണ ചൂണ്ടിക്കാട്ടി. നിർഭാഗ്യവശാൽ നമ്മുടെ യുവാക്കളിൽ ഒരു വിഭാഗം ആളുകൾ ലഹരിക്കും പബ്ജിക്കും കീഴ്പ്പെട്ട് ജീവിതം നശിപ്പിക്കുകയാണ്. അവർക്ക് ഇത്തരം പദ്ധതികൾ ഗുണം ചെയ്യുമെന്നും കങ്കണ പറഞ്ഞു. ബിഹാർ, യുപി, ഒഡിഷ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ അഗ്നിപഥിനെതിരായി പ്രക്ഷോഭം ആളിക്കത്തുന്നതിനിടെയാണ് കങ്കണയുടെ പ്രതികരണം.
Comments