തെഹ്‍റാൻ: അതിർത്തികളിൽ നിരീക്ഷണം നടത്തുന്നതിനിടെ ഇറാൻ യുദ്ധ വിമാനം തകർന്നു. ഇറാന്റെ എഫ് -14 യുദ്ധവിമാനമാണ് തകർന്നത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാർക്ക് പരിക്ക് പറ്റിയായും ഇറാൻ സൈന്യം അറിയിച്ചു. യുദ്ധവിമാനത്തിന് സാങ്കേതികമായി തകാരാർ സംഭവിക്കുകയും സുരക്ഷിതമായി ഇറക്കാൻ പൈലറ്റുമാർ ശ്രമിച്ചിരുന്നുവെന്നും സൈന്യം വ്യക്തമാക്കുന്നു.
യുദ്ധവിമാനത്തിന് തകരാർ സംഭവിച്ചതിന് പിന്നാലെ തന്നെ പൈലറ്റും വിമാനം ലാന്റ് ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാൽ സുരക്ഷിതമായി ഇറക്കാൻ കഴിയാതെ വന്നതോടെ ഇരുവരും പാരച്യൂട്ട് വഴി രക്ഷപ്പെടുകയായിരുന്നുവെന്നും ഇരുവർക്കും സാരമായ പരിക്കുകൾ പറ്റിയിട്ടുണ്ടെന്നും വിമാനം തകർന്ന ഇസ്ഫഹാൻ പ്രവിശ്യയിലെ സൈനിക വക്താവ് റസൂൽ മൊട്ടമേദി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഒരു മാസത്തിനുള്ളിൽ ഇസ്ഫഹാൻ പ്രവിശ്യയിൽ ഇത്തരത്തിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. മാസങ്ങൾക്ക് മുമ്പ് ഇറാന്റെ F-7 പരിശീലന വിമാനം തകർന്ന് രണ്ട് എയർഫോഴ്സ് ജീവനക്കാർ കൊല്ലപ്പെട്ടരിന്നു. സമീപ വർഷങ്ങളിൽ നിരവധി തവണയാണ് ഇറാൻ വിമാനങ്ങൾ തകരുന്നത്. വിമാനങ്ങളുടെ പഴക്കമാണ് ഇത്തരത്തിൽ ദുരന്തങ്ങൾക്ക് വഴിയൊരുക്കുന്നതെന്ന് ഉദ്യോഗസ്ഥർ പരാതിപ്പെട്ടു. ഫെബ്രുവരിയിൽ, ഒരു എഫ്-5 ജെറ്റ് വടക്കുപടിഞ്ഞാറൻ നഗരമായ തബ്രിസിലെ ജനവാസ മേഖലയിൽ തകർന്ന് വീഴുകയും രണ്ട് ഉദ്യോഗസ്ഥരടക്കം മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.
















Comments