പത്തനംതിട്ട: പമ്പയിലെത്തിയ പോലിസ് വാഹനത്തിൽ ഇസ്ലാം മത ചിഹ്നം. പമ്പയിൽ ഡ്യൂട്ടിക്ക് പോലീസുകാരെ എത്തിച്ച കെ എ പി ബറ്റാലിയന്റ വാഹനത്തിലാണ് ചന്ദ്രക്കലയും നക്ഷത്രവും പതിച്ചത്. തീർത്ഥാടകർ വാഹനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചതോടെ സംഭവം വിവാദമായി.
പോലീസ് വാഹനത്തിന്റെ പിറകിൽ രണ്ട് വശങ്ങളിലുമാണ് ചന്ദ്രക്കലയും നക്ഷത്രവും സ്റ്റിക്കർ പതിച്ചിരിക്കുന്നത്. കേരള പോലീസിന്റെ ഔദ്യോഗിക വാഹനത്തിൽ ഇത്തരം ചിഹ്നങ്ങൾ ഒന്നും അനുവദിക്കില്ല എന്നുള്ളപ്പോഴാണ് മതചിഹ്നം തന്നെ പതിച്ചിരിക്കുന്നത്. എന്ത് ലക്ഷ്യത്തിലാണ് പോലീസ് വാഹനത്തിൽ ചിഹ്നം പതിച്ചത് എന്ന് കേരള സർക്കാർ വ്യക്തമാക്കണമെന്നും തീർത്ഥാടകർ ആവശ്യപ്പെടുന്നു.
















Comments