ഈ 10 ഭക്ഷണ പദാർത്ഥങ്ങൾ ദിവസേന കഴിച്ചാൽ മുടികൊഴിച്ചിൽ പമ്പകടക്കും; പോക്കറ്റ് ഫ്രണ്ട്‌ലിയായ ചില മാർഗങ്ങളിതാ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഈ 10 ഭക്ഷണ പദാർത്ഥങ്ങൾ ദിവസേന കഴിച്ചാൽ മുടികൊഴിച്ചിൽ പമ്പകടക്കും; പോക്കറ്റ് ഫ്രണ്ട്‌ലിയായ ചില മാർഗങ്ങളിതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2022, 01:14 pm IST
Facebook
Twitter
WhatsAppTelegram

മിക്കയാളുകളും നേരിടുന്ന പ്രശ്‌നമാണ് മുടികൊഴിച്ചിൽ. വിവിധതരം എണ്ണകൾ ഉപയോഗിച്ചും വിലയേറിയ മരുന്നുകൾ കഴിച്ചും മുടികൊഴിച്ചിൽ പരിഹരിക്കാൻ ശ്രമിക്കുന്നവരാണ് നിങ്ങളെങ്കിൽ പോക്കറ്റ് ഫ്രണ്ട്‌ലിയായ ചിലവുകുറഞ്ഞ മാർഗങ്ങൾ ഒന്ന് പരിചയപ്പെടാം..

മുടികൊഴിച്ചിൽ തടയുന്നതിനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഏറ്റവും നല്ല മാർഗം നിങ്ങളുടെ ഭക്ഷണക്രമം ശരിയാക്കുക എന്നത് തന്നെയാണ്. നാം എന്തെല്ലാം, എത്രമാത്രം കഴിക്കുന്നു എന്നത് നമ്മുടെ ആരോഗ്യത്തിന്റെ ഗുണനിലവാരത്തെ നിർണയിക്കുന്നു. ഇത്തരത്തിൽ മുടികൊഴിച്ചിൽ കുറയ്‌ക്കാൻ സഹായിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം..

കറിവേപ്പില

ആരോഗ്യമുള്ള മുടിക്ക് സഹായിക്കുന്ന ഭക്ഷണ പദാർത്ഥമാണ് കറിവേപ്പില. ബീറ്റാ കെരാട്ടിന്റെ സമ്പന്നമായ ഉറവിടമായതിനാലാണ് കറിവേപ്പില മുടികൊഴിച്ചിൽ പരിഹരിക്കുന്നത്. മുടി സംരക്ഷണത്തിന് ആവശ്യമായ മറ്റ് പല പ്രോട്ടീനുകളും കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടിയെ പരിപോഷിപ്പിക്കുകയും മുടി തിളക്കമുള്ളതാക്കുകയും ചെയ്യുന്നു. അതിനാൽ കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഉണക്കിപ്പൊടിച്ച കറിവേപ്പില വേവിച്ച ചോറിനൊപ്പം ചേർത്ത് കഴിക്കുന്നതും നല്ലതാണ്.

ഇലകൾ

ചീര, മുരങ്ങയില, തുടങ്ങിയ പച്ചയിലകളും ഉലുവയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിച്ചിൽ കുറയ്‌ക്കുകയും ചെയ്യും.

ബദാം

വിറ്റാമിൻ ഇ-യും ഫ്‌ളവനോയിഡുകളും ധാരാളം അടങ്ങിയിട്ടുള്ള പദാർത്ഥമാണ് ബദാം. ദിവസേന ബദാം കഴിക്കുന്നത് മുടിയുടെ വളർച്ചയ്‌ക്കാവശ്യമായ പോഷകങ്ങൾ നൽകാൻ സഹായിക്കുന്നു.

ബെറീസ്

ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണങ്ങൾ മുടി വളർച്ചയെ സഹായിക്കുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ബ്ലൂബെറി, റാസ്പബെറി, ബ്ലാക്ക്‌ബെറി, ക്രാൻബെറി, ബോയ്‌സെൺബെറി തുടങ്ങി വ്യത്യസ്തമായ ബെറികളിൽ വിറ്റമിനുകൾ ധാരാളം അടങ്ങിയതിനാൽ അവ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.

വെളിച്ചെണ്ണ

മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാനും ബലമുള്ള മുടിയിഴകൾ നൽകാനും വെള്ളിച്ചെണ്ണയിലെ ഘടകങ്ങൾ സഹായിക്കും. വിവിധതരം ധാതുക്കൾ, വിറ്റമിൻ ഇ എന്നിവയും വെളച്ചെണ്ണയിൽ സമ്പുഷ്ടമാണ്.

മുട്ട

മുടിയുടെ വളർച്ചയ്‌ക്ക് അത്യന്താപേക്ഷിതമായ കൊളാജൻ, കെരാട്ടിൻ എന്നിവ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന ഘടകമാണ് സൾഫർ. മുട്ടയിൽ ധാരാളം സൾഫർ അടങ്ങിയതിനാൽ ഇവ മുടികൊഴിച്ചിൽ കുറയ്‌ക്കുന്നതിന് സഹായിക്കുന്നു.

അവക്കാഡോ

മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയ പഴമാണ് അവക്കാഡോ. കൂടാതെ, ഇതിൽ ആന്റിഓക്സിഡന്റുകൾ, ഫൈബർ, പൊട്ടാസ്യം, ഫോളേറ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടി വളർച്ചയ്‌ക്കും മുടിയിഴകളുടെ വേരുകൾ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു.

വിത്തുകൾ

സൂര്യകാന്തി വിത്തുകൾ, എള്ള്, ഉലുവ, മത്തങ്ങ വിത്തുകൾ തുടങ്ങി വിവിധതരം വിത്തുകളടങ്ങുന്ന ആഹാര പദാർത്ഥങ്ങൾ നിങ്ങളുടെ പതിവ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ, ഓറഞ്ച്, മധുരനാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങൾ, കാപ്സിക്കം തുടങ്ങിയവയിൽ വിറ്റമിൻ സി, വിറ്റമിൻ എ എന്നിവ അടങ്ങിയതിനാൽ മുടിയുടെ ആരോഗ്യത്തിന് ഇവ സഹായിക്കുന്നു. സോയ ബീൻസും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന പദാർത്ഥമാണ്.

 

 

Tags: diethairfall
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies