ബംഗലൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർണാടക സന്ദർശനം പുരോഗമിക്കുന്നു. ബംഗലൂരുവിൽ എത്തിയ പ്രധാനമന്ത്രിയെ കാണാൻ ബിജെപി പ്രവർത്തകരുടേയും അനുയായികളുടേയും നീണ്ട നിര സന്നിഹിതരായിരുന്നു. ബംഗലൂരുവിൽ പ്രധാനമന്ത്രി സെന്റർ ഫോർ ബ്രയിൻ റിസർച്ച് ഉദ്ഘാടനം ചെയ്തു.
തുടർന്ന് ഡോക്ടർ ബി ആർ അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പ്രധാനമന്ത്രി അംബേദ്കറുടെ പ്രതിമ അനാച്ഛാദനം ചെയ്തു. ബാഗ്ചി- പാർത്ഥസാരഥി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്കും അദ്ദേഹം തറക്കല്ലിട്ടു. യാത്രയ്‌ക്കിടെ പ്രധാനമന്ത്രിയെ കാണാൻ തടിച്ചു കൂടിയ ആൾക്കൂട്ടത്തെ, വാഹനത്തിൽ നിന്ന് ഇറങ്ങി അദ്ദേഹം അഭിവാദ്യം ചെയ്തു.
കർണാടകയിൽ 28,000 കോടി രൂപയുടെ റെയിൽ – റോഡ് വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത അംബേദ്കർ പ്രതിമയുടെ ചെറു മാതൃക ജ്ഞാനഭാരതി ക്യാമ്പസിൽ വെച്ച് അദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടു. കർണാടകയിൽ കഴിഞ്ഞ എട്ട് വർഷത്തിനിടെ റെയിൽവേ വികസനം വലിയ തോതിൽ മുന്നോട്ട് പോയതായി പ്രധാനമന്ത്രി വ്യക്തമാക്കി.
















Comments