തൃശൂർ: നടി ഭാവന വീണ്ടും മലയാളത്തിലേക്ക്.നവാഗതനായ ആദിൽ മൈമൂനാഥ് അഷ്റഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരികെ എത്തുന്നത്. സിനിമയുടെ ചിത്രീകരണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു.
ഭാവനക്ക് പുറമെ ഷറഫുദ്ദീൻ ,അനാർക്കലി നാസർ എന്നിവർ ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളാകും .സംവിധായകൻ ആദിലാണ് തിരക്കഥയും ചിത്രസംയോജനവും നിർവ്വഹിക്കുന്നത്.
ചിത്രത്തിന്റെ നിർമ്മാണം രാജേഷ് കൃഷ്ണയുടെ ലണ്ടൻ ടാക്കീസ് എന്ന ബാനറുമായി ചേർന്ന് ബോൺഹോമി എന്റർടെയ്ൻമെന്റിന്റെ പേരിൽ റെനിഷ് അബ്ദുൾഖാദറാണ് .അർജുൻ അശോകൻ ,ഷെബിൻ ബെൻസൺ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പോൾ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കർ ബ്ലൂസ് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികൾ വിനായക് ശശികുമാർ.അരുൺ റുഷ്ദി ഛായാഗ്രഹണവും, മിഥുൻ ചാലിശ്ശേരി കലാസംവിധാനവും നിർവ്വഹിക്കുന്നു.
അതേസമയം ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമാകുന്നുണ്ട്..ഷെയ്ൻ നിഗം ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ‘ഇഒ എലിയാവൂ കോഹൻ’ എന്ന ജൂതനായിട്ടാണ് ഷെയ്ൻ എത്തുന്നത്.ഗൗതം വാസുദേവ് മേനോനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമാകുന്നുണ്ട്. സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥ.
Comments