മുംബൈ: മഹാരാഷ്‌ട്രയിൽ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ സമൂഹമാദ്ധ്യമത്തിൽ പിന്തുണച്ച ഹിന്ദു യുവാവിന് മർദ്ദനം. സോലപൂർ സ്വദേശി ശ്രീറാമിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ശ്രീറാമിന്റെ സുഹൃത്തുക്കളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. പ്രവാചക നിന്ദ നടത്തിയെന്ന പേരിൽ നൂപുർ ശർമ്മയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയായിരുന്നു ശ്രീ റാം അനുകൂലിച്ചുകൊണ്ടുള്ള വാട്‌സ് ആപ്പ് സ്റ്റാറ്റസ് ഇട്ടത്. ഇത് കണ്ട സുഹൃത്തുക്കൾ പിറ്റേന്ന് ശ്രീ റാമിനെ ആക്രമിക്കുകയായിരുന്നു.
വാട്‌സ് ആപ്പ് സ്റ്റാറ്റസ് ഇട്ടതിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആക്രമണം. മർദ്ദനമേറ്റ് അവശനായതോടെ ശ്രീ റാം മാപ്പ് പറഞ്ഞു. ഇതോടെയാണ് അക്രമികൾ മർദ്ദനം നിർത്തിയത്. അവിടെ നിന്നും ശ്രീ റാം രക്ഷപ്പെട്ട് വീട്ടിലെത്തി. പിന്നീട് വീട്ടുകാർക്കൊപ്പം പോലീസ് സ്‌റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.
ആറ് പേർ ചേർന്നാണ് മർദ്ദിച്ചത് എന്നാണ് ശ്രീറാമിന്റെ പരാതി. ബാക്കിയുള്ള മൂന്ന് പേർക്കായി പോലീസ് അന്വേഷണം തുടരുകയാണ്.
Comments