കല്ലറ : ഒരുമിച്ച് താമസിച്ചിരിരുന്ന യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കല്ലറ പുലിപ്പാറ ശാസ്താംപൊയ്ക സിമി ഭവനിൽ ബാബു – സിന്ധു ദമ്പതികളുടെ മകൾ സുമിയെയും (അമ്മു,18) സുഹൃത്ത് വെഞ്ഞാറമൂട് കീഴായിക്കോണം ചരുവിള പുത്തൻ വീട്ടിൽ സന്തോഷ് -ബേബി ദമ്പതികളുടെ മകൻ ഉണ്ണിക്കുട്ടനെയും (21) ആണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിനെ റബർ മരത്തിൽ തൂങ്ങിമരിച്ച നിലയിലും യുവതിയെ വൃക്ഷച്ചുവട്ടിൽ മരിച്ച നിലയിലുമാണ് കണ്ടത്. യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം.
ബന്ധുവായ ഉണ്ണിക്കുട്ടൻ നാല് വർഷമായി സുമിയുടെ വീട്ടിലായിരുന്നു താമസം. ഇവർ പരസ്പരം ഇഷ്ടത്തിലായിരുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയാകുമ്പോൾ വിവാഹം നടത്താനും തീരുമാനിച്ചിരുന്നു. ഇതിനിടെ പെൺകുട്ടിക്ക് മറ്റൊരാളുമായി അടുപ്പം ഉണ്ടായതായി ഉണ്ണിക്കുട്ടന് സംശയം തോന്നി.
തുടർന്ന് ആ യുവാവിനെ സുമിയുടെ ബന്ധുക്കൾ വിളിച്ച് വരുത്തി താക്കീത് നൽകി. ഇതിന് പിന്നാലെ സുമി ശ്വാസംമുട്ടിനുള്ള എട്ടോളം ഗുളികൾ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. അന്ന് തന്നെ യുവാവും കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം നടത്തി.
എല്ലാം സംസാരിച്ച് പരിഹരിക്കാമെന്ന് പറഞ്ഞാണ് ഇരുവരും അടുത്ത വീട്ടിലേക്ക് പോയത്. എന്നാൽ ഏറെ നേരമായിട്ടും കാണാതായതോടെ ബന്ധുക്കൾ തിരഞ്ഞെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
Comments