കൊച്ചി: എബിവിപി നടത്തിയ അഗ്നിപഥ് അനുകൂല പ്രസ്താവനയെ, പദ്ധതിക്കെതിരായ വാർത്തയായി വളച്ചൊടിച്ച മാതൃഭൂമിക്കെതിരെ രൂക്ഷ വിമർശനവുമായി സംഘടന. പരീക്ഷ കാത്തു നിൽക്കുന്ന ഉദ്യോഗാർത്ഥികളെ അവഗണിക്കരുത്, അഗ്നിപഥിൽ ആശങ്കയറിയിച്ച് എബിവിപിയും എന്ന തലക്കെട്ടോടെ കഴിഞ്ഞ ദിവസമാണ് മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചത്. ഈ വാർത്തയ്ക്കുള്ള മറുപടിയായാണ് എബിവിപിയുടെ കുറിപ്പ്.
“മാദ്ധ്യമപ്രവർത്തനം മസാലപ്രവർത്തനമാകരുത്. മഞ്ഞപത്രങ്ങളിൽ തലക്കെട്ടെഴുതുന്നവരെ പിടിച്ചു ന്യൂസ് ഡെസ്ക്കിൽ ഇരുത്തിയാൽ ഇതല്ല ഇതിനപ്പുറവും സംഭവിക്കും. ഓൺലൈൻ ലിങ്കുകളെപ്പോലും നാണിപ്പിക്കുന്ന തരത്തിൽ വാർത്തകൾ വളച്ചൊടിക്കാനുള്ള തൊലിക്കട്ടി അപാരംതന്നെ. സത്യസന്ധമായ മാദ്ധ്യമപ്രവർത്തനം എന്തെന്ന് അറിയില്ലെങ്കിൽ നിങ്ങൾക്ക് മുന്നെ നടന്നുപോയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ പറ്റി പഠിക്കൂ… കേസരി ബാലകൃഷ്ണപ്പിള്ളയെ പറ്റി പഠിക്കൂ….പഠിച്ചില്ലെങ്കിലും അവരെപ്പറ്റി അറിയാൻ ശ്രമിക്കുന്നത് നല്ലതായിരിക്കുമെന്നും” എബിവിപി സംസ്ഥാന സെക്രട്ടറി ശ്രീഹരി എൻസിടി ചൂണ്ടിക്കാണിക്കുന്നു.
കുറിപ്പിന്റെ പൂർണ്ണരൂപം
മാതൃഭൂമി
നിങ്ങള്‍ക്കുള്ള മറുപടിയാണ്
മാധ്യമപ്രവര്‍ത്തനം മസാലപ്രവര്‍ത്തനമാകരുത്
ഇത്രയ്ക്കും വാര്‍ത്ത ദാരിദ്ര്യമാണോ മാതൃഭൂമിക്ക്?
മഞ്ഞപത്രങ്ങളില്‍ തലക്കെട്ടെഴുതുന്നവരെ പിടിച്ചു ന്യുസ് ഡെസ്ക്കില്‍ ഇരുത്തിയാല്‍ ഇതല്ല ഇതിനപ്പുറവും സംഭവിക്കും. ഓണ്‍ലൈന്‍ ലിങ്കുകളെപ്പോലും നാണിപ്പിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ വളച്ചൊടിക്കാനുള്ള തൊലിക്കട്ടി അപാരംതന്നെ.
സത്യസന്ധമായ മധ്യപ്രവര്ത്തനം എന്തെന്ന് അറിയില്ലെങ്കില്‍ നിങ്ങള്‍ക്ക് മുന്നെ നടന്നുപോയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ പറ്റി പഠിക്കൂ… കേസരി ബാലകൃഷ്ണപ്പിള്ളയെ പറ്റി പഠിക്കൂ….
പഠിച്ചില്ലെങ്കിലും അവരെപ്പറ്റി അറിയാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും.
പ്രളയത്തില്‍ സര്‍വ്വതും നഷ്ട്ടമായവര്ക്കുമുന്നില് വിവേകശൂന്യമായി പെരുമാറുന്നതും കണ്ണുനീര്വിറ്റ് കാശാക്കുന്നതുമൊക്കെ നമ്മള് കണ്ടതാണ്
അഗ്നിപഥ് പദ്ധതിയെപ്പറ്റിയോ അതിന്റെ ഉദ്ധേശശുദ്ധിയെപ്പറ്റിയോ എബിവിപിക്ക് യാതൊരുവിധ സംശയവുമില്ല. എബിവിപി പൂര്‍ണ്ണ മനസ്സോടെ അഗ്നിപഥിനെ സ്വാഗതം ചെയ്തതുമാണ്.
രണ്ടുവര്‍ഷമായി റിക്രൂട്മെന്റ് കഴിഞ്ഞ് പ്രവേശന പരീക്ഷ കാത്തുനില്ക്കുന്ന ഉദ്യോഗാര്‍ത്ഥികളെ അവഗണിക്കരുതെന്നാണ് എബിവിപി ആവശ്യപ്പെട്ടത്. അഗ്നിപഥ് ആരംഭിക്കുമ്പോള്‍ നിലവിലുള്ള റിക്രൂട്മെന്റ് ലിസ്റ്റുകള്‍ റദ്ദ് ചെയുമെന്ന് പറയുന്നത് ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ഠിക്കണമെന്ന ആഗ്രഹത്തോടെ റാലിയില്‍ പങ്കെടുത്ത് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗര്‍ത്ഥികളെ സംബന്ധിച്ച് നിരാശയും ആശങ്കയും സൃഷ്ടിക്കുന്നു. പ്രായപരിധി കൂടി പോയ അവസ്ഥയില്‍ പലര്‍ക്കും ഇനിയൊരു അവസരം ലഭിക്കാനും സാധ്യത കുറവാണ്. ആര്‍മി റിക്രൂട്മെന്റ് ലഭിച്ചതിനാല്‍ പലരും പഠനവും ജോലിയും ഉപേക്ഷിച്ച് പരീക്ഷയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു. നിലവില്‍ റിക്രൂട്മെന്റ് കഴിഞ്ഞവര്‍ക്ക് പ്രവേശന പരീക്ഷ എത്രയും വേഗം നടത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് എബിവിപി ആവശ്യപ്പെട്ടത്.
ഈ വാര്‍ത്തയെ അഗ്നിപഥ് പദ്ധതിക്കെതിരായ വാര്‍ത്തയായി വളച്ചൊടിച്ച മാതൃഭൂമിക്ക് നല്ലനമസ്ക്കാരം ????
Comments