ന്യൂഡൽഹി: എട്ടാമത് യോഗ ദിനത്തോടനുബന്ധിച്ച് വടക്ക് ലഡാക്ക് മുതൽ കിഴക്ക് സിക്കിം വരെ യോഗ പ്രകടനവുമായി ഐടിബിപി ജവാൻമാർ. ലഡാക്കിൽ 17,000 അടി ഉയരത്തിൽ നിന്നുകൊണ്ടാണ് ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് ഉദ്യോഗസ്ഥർ യോഗ അവതരിപ്പിച്ചത്.
#WATCH | Indo-Tibetan Border Police dedicate a song on #InternationalYogaDay; ITBP have been promoting yoga at different high-altitude Himalayan ranges on India-China borders including Ladakh, Himachal Pradesh, Uttarakhand, Sikkim & Arunachal Pradesh over the yrs.
(Source: ITBP) pic.twitter.com/cbN1CjK0El
— ANI (@ANI) June 21, 2022
#Himveers of Indo-Tibetan Border Police (ITBP) at Water Sports Adventure Institute, Tihri, Uttarakhand practicing yoga in Tihri Lake on boats on the 8th International Day of Yoga.#InternationalDayofYoga #yogaday2022 pic.twitter.com/rJ4L56WAWt
— ITBP (@ITBP_official) June 21, 2022
ഹിമാചൽ പ്രദേശിലും (16,500 അടി) ഉത്തരാഖണ്ഡിലും (16,000 അടി) സമാനമായ പരിശീലനം ഐടിബിപി ഉദ്യോഗസ്ഥർ സംഘടിപ്പിച്ചു. ഗുവാഹത്തിയിലെ ലച്ചിത് ഘട്ടിൽ ബ്രഹ്മപുത്ര നദിക്ക് മുന്നിലായിരുന്നു ഐടിബിപിയുടെ 33 ബറ്റാലിയൻ യോഗ സെഷൻ നടത്തിയത്.
Himveers of Indo-Tibetan Border Police (ITBP) practice yoga at 17,000 feet in snow conditions in Sikkim on the 8th #InternationalYogaDay pic.twitter.com/SSgYg9S2n5
— ANI (@ANI) June 21, 2022
ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളായ ലഡാക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചൽ പ്രദേശ് എന്നിവയുൾപ്പെടെ ഇന്ത്യ-ചൈന അതിർത്തികളിലെ ഹിമാലയൻ പർവതനിരകളിൽ ഐടിബിപി വർഷങ്ങളായി യോഗാസനങ്ങൾ അവതരിപ്പിക്കാറുണ്ട്.
#Himveers of Indo-Tibetan Border police (ITBP) practicing Yoga at 14,500 feet in Uttarakhand on #InternationalDayofYoga pic.twitter.com/Z32R8huEFr
— ITBP (@ITBP_official) June 21, 2022
#WATCH | Himveers of Indo-Tibetan Border Police (ITBP) practice yoga at 16,000 feet in Uttarakhand on the 8th #InternationalYogaDay pic.twitter.com/GODQtxJlxb
— ANI UP/Uttarakhand (@ANINewsUP) June 21, 2022
എട്ടാമത് അന്താരാഷ്ട്ര യോഗ ദിനത്തിൽ രാജ്യവ്യാപകമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി മൈസൂർ പാലസിൽ സംഘടിപ്പിച്ച യോഗ ദിനാചരണ പരിപാടിയിൽ പങ്കെടുത്തു. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള 12,000-ത്തോളം പേരും പരിപാടിയിൽ പങ്കെടുത്തിരുന്നു.
യോഗ പ്രപഞ്ചത്തിന് മുഴുവൻ സമാധാനം നൽകുന്നതാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. നമ്മിലുള്ള എല്ലാതിനെയും കുറിച്ച് നമ്മെ ബോധവാന്മാരാക്കാൻ യോഗ സഹായിക്കുമെന്നും അവബോധം വളർത്തുമെന്നും അന്താരാഷ്ട്ര യോഗ ദിനത്തിൽ പ്രധാനമന്ത്രി പറഞ്ഞു. 2015 മുതലാണ് എല്ലാവർഷവും ജൂൺ 21-ന് ലോകമെമ്പാടും യോഗ ദിനം ആഘോഷിക്കാൻ ആരംഭിച്ചത്.
Comments