ശരീരഭാരം കൂടുതലാണോ? ദിവസേന ഈ 10 ഭക്ഷണ പദാർത്ഥങ്ങൾ കഴിച്ചാൽ വേഗം കൊഴുപ്പില്ലാതാക്കാം, കുടവയറും കുറയ്ക്കാം..
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

ശരീരഭാരം കൂടുതലാണോ? ദിവസേന ഈ 10 ഭക്ഷണ പദാർത്ഥങ്ങൾ കഴിച്ചാൽ വേഗം കൊഴുപ്പില്ലാതാക്കാം, കുടവയറും കുറയ്‌ക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2022, 04:12 pm IST
FacebookTwitterWhatsAppTelegram

ശരീരഭാരം കുറയ്‌ക്കാൻ ശ്രമിക്കുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ വയറ്റിനുള്ളിലെ കൊഴുപ്പ് പലർക്കും എത്രശ്രമിച്ചാലും ഇല്ലാതാക്കാൻ കഴിയാറില്ല. ഇതുമൂലം ഭാരം കുറയ്‌ക്കാൻ കഴിയാതെ പലരും പ്രയാസപ്പെടാറുമുണ്ട്. നമ്മുടെ ആന്തരിക അവയവങ്ങളെ സംരക്ഷിക്കാൻ അരയ്‌ക്ക് ചുറ്റും നിശ്ചിത അളവിലുള്ള കൊഴുപ്പ് നല്ലതാണ്. എന്നിരുന്നാലും അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഹൃദയാഘാതത്തിനും സ്‌ട്രോക്കിനും കാരണമായേക്കാമെന്നതാണ് വസ്തുത.

കൊഴുപ്പ് ഇല്ലാതാക്കി ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ പത്ത് ഭക്ഷണ പദാർത്ഥങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം..

1. ഗ്രീക്ക് യോഗർട്ട്:

ഗ്രീക്ക് യോഗർട്ടിൽ അടങ്ങിയിരിക്കുന്ന കോൺജുഗേറ്റഡ് ലിനോലെയിക് ആസിഡ് (സിഎൽഎ) കൊഴുപ്പ് കുറയ്‌ക്കുന്നതിന് സഹായിക്കുന്നു. കൂടാതെ യോഗർട്ടിൽ കാണപ്പെടുന്ന പ്രോബയോട്ടിക്‌സ് ശരീരഭാരം കുറയ്‌ക്കാൻ ഗുണം ചെയ്യുന്ന കുടൽ ബാക്ടീരിയകളെ ഉൽപാദിപ്പിക്കുന്നു. അമിനോ ആസിഡുകൾ, വിറ്റാമിൻ ഡി, കാൽസ്യം എന്നിവയും ഗ്രീക്ക് യോഗർട്ടിൽ അടങ്ങിയിട്ടുണ്ട്. ഇവയും വേഗത്തിൽ കൊഴുപ്പ് ഇല്ലാതാക്കുന്നതിന് സഹായിക്കും.

2. അവക്കാഡോ:

അവക്കാഡോ സാലഡായ ‘ഗ്വാക്കാമോൾ’ ഉണ്ടാക്കി കഴിക്കുന്നതും പ്രഭാത ഭക്ഷണത്തിൽ അവക്കാഡോ പഴം ഉൾപ്പെടുത്തുന്നതും ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കും. കൂടാതെ അവക്കാഡോ കഴിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഗുണകരമവുമാണ്.

3. കറുവപ്പട്ട:

വിശപ്പ് കുറയ്‌ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മെറ്റബോളിസത്തെ ത്വരിതപ്പെടുത്താനും സഹായിക്കുന്ന പദാർത്ഥമാണ് കറുവപട്ട. ശരീരത്തിന് കൊഴുപ്പ് സംഭരിക്കാനുള്ള കഴിവിനെയും കറുവപട്ട നിയന്ത്രിക്കുന്നു.

4. മുട്ട:

ഉയർന്ന പ്രോട്ടീൻ അടങ്ങിയ ആഹാരമാണ് മുട്ട. ഇത് ശരീരഭാരം കുറയ്‌ക്കാനും സഹായിക്കുമെന്നതാണ് വാസ്തവം. ശരീരഭാരം കുറയ്‌ക്കാൻ ശ്രമിക്കുന്നവർ പ്രഭാതഭക്ഷണമായി മുട്ട തിരഞ്ഞെടുക്കുന്നത് വളരെ നല്ലതാണ്. കാരണം മുട്ട കഴിക്കുമ്പോൾ പ്രോട്ടീൻ അകത്ത് ചെല്ലുന്നു. ഇവ മെറ്റബോളിസത്തിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നു. ഇതിന്റെ ഫലമായി ഭാരം കുറയുന്നു.

5. മുളക്:

തെർമോജെനിക് സ്വഭാവമുള്ള പദാർത്ഥമാണ് മുളക്. അതിനാൽ മെറ്റബോളിസത്തെ വേഗത്തിലാക്കുകയും ശരീരോർജ്ജം വേഗത്തിൽ വിനിയോഗിക്കപ്പെടാൻ സഹായിക്കുകയും ചെയ്യുന്നു. ഇഷ്ട വിഭവങ്ങളിൽ മുളക് ചേർത്ത് പാകം ചെയ്ത് കഴിക്കാവുന്നതാണ്.

6. ബ്ലൂബെറി:

വെള്ളത്തിന്റെ അംശം കൂടുതലുള്ള പഴമാണ് ബ്ലൂബെറി. ഇവയിൽ പഞ്ചസാരയുടെ അംശം താരതമ്യേന കുറവാണെങ്കിലും മധുരം ആവശ്യത്തിനുണ്ട്. മിക്കയാളുകൾക്കും വളരെയധികം ഇഷ്ടമുള്ള പഴമായ ബ്ലൂബെറി പതിവായി കഴിച്ചാൽ വയറിലെ കൊഴുപ്പ് നീക്കം ചെയ്യപ്പെടുമെന്നതാണ് പ്രത്യേകത.

7. ധാന്യം:

ഫൈബറിനാൽ സമ്പുഷ്ടമാണ് ധാന്യങ്ങൾ. ഇവ ശരീരഭാരം കുറയ്‌ക്കാനും ദഹനത്തിനും രക്തത്തിലെ ഷുഗറിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കും. ഓട്സ്, ക്വിനോവ, ബ്രൗൺ റൈസ്, മറ്റ് ധാന്യങ്ങൾ എന്നിവയെല്ലാം കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്ന നല്ല ഭക്ഷണ പദാർത്ഥങ്ങളാണ്.

8. ഗ്രീൻ ടീ:

കൊഴുപ്പ് ഇല്ലാതാക്കുന്ന ഏറ്റവും ഫലപ്രദമായ പാനീയങ്ങളിലൊന്നാണ് ഗ്രീൻ ടീ. ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർ പലരും ഗ്രീൻ ടീ പതിവായി കുടിക്കുന്നത് ഏറെ ജനപ്രീതി നേടിയിട്ടുള്ള രീതിയുമാണ്. ഗ്രീൻ ടീയിൽ ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ വ്യായാമം ചെയ്യുന്നതിന് മുമ്പ് ഗ്രീൻ ടീ കുടിച്ചാൽ മെറ്റബോളിസത്തിന്റെ നിരക്ക് കൂടുകയും അതുവഴി ശരീരഭാരം കുറയുകയും ചെയ്യുന്നു.

9. ബ്രോക്കോളി:

കോളിഫ്ളവർ, ബ്രസ്സൽസ് സ്പ്രൗട്ട്‌സ്, ബ്രോക്കോളി എന്നിവയിൽ നാരുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നു. ബ്രോക്കോളിയിൽ കാൽസ്യം കൂടുതലാണെന്നതിനാൽ ഇത് സന്ധികളുടെ ആരോഗ്യത്തിനും ശരീരഭാരം കുറയ്‌ക്കാനും ഒരുപോലെ ഗുണം ചെയ്യും.

10. സാൽമൺ

Barbecued salmon, fried potatoes and vegetables on wooden background

ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യമാണ് സാൽമൺ. ദഹിക്കാൻ പ്രയാസമുള്ളതിനാൽ തന്നെ ശരീരത്തിന് കൂടുതൽ ഊർജ്ജം സ്വീകരിച്ച് ദഹനപ്രക്രിയ നടത്തേണ്ടി വരുന്നു. ഇത് കൂടുതൽ ഊർജ്ജം പുറത്തുപോകുന്നതിനും അതുവഴി ശരീരഭാരം കുറയ്‌ക്കുന്നതിനും സഹായിക്കുന്നു.

 

Tags: Healthweightweight loss
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിനും പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies