ഭുവനേശ്വർ: ഒഡീഷയിൽ കമ്യൂണിസ്റ്റ് ഭീകരാക്രണം. 3 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.എഎസ്ഐമാരായ ശിശുപാൽ സിങ്, ശിവ് ലാൽ കോൺസ്റ്റബിൾ ധർമേന്ദ്ര സിങ് എന്നിവരാണ് വീരമൃത്യുവരിച്ചത്.
ഒഡീഷ- ഛണ്ഡീഗഢ് ബോർഡറായ നുവാപാഡയിലാണ് ആക്രമണം ഉണ്ടായത്. നുപാവാഡ ജില്ലയിലെ ബോഡൻ പോലീസ് സ്റ്റേഷൻ പരിധിയിലെ സഹജ്പാനി ഗ്രാമത്തിൽ വെച്ചാണ് സിആർപിഎഫ് സംഘത്തിന് നേരെ ആക്രമണമുണ്ടായത്. പതിവ് നിരീക്ഷണത്തിന് ഇറങ്ങിയ സൈനിക സംഘത്തിന് നേരെ ഭീകരർ ആക്രമണം നടത്തുകയായിരുന്നു എന്നാണ് സൂചന.
മരിച്ച ജവാന്മാരുടെ പക്കൽ നിന്നും ഭീകരർ 3 എകെ 47 തോക്കുകൾ മോഷ്ടിച്ചതായി റിപ്പോർട്ടുകളുണ്ട്.നുവാപാഡ എസ്പിയും സിആർപിഎഫ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് എത്തി. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി.
















Comments