ആലപ്പുഴ: പ്ലസ് ടു പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത് സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ. പുറക്കാട് നാഗപറമ്പ് രതീഷ് – അമ്പിളി ദമ്പതികളുടെ മകൾ ആരതി (18) ആണ് തൂങ്ങിമരിച്ചത്. ഹയർസെക്കന്ററി ഫലം വന്നതിന് തൊട്ട് പിന്നാലെയായിരുന്നു സംഭവം.
പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ കെമിസ്ട്രി പരീക്ഷയിൽ തോറ്റിരുന്നു. ഇതേ തുടർന്നായിരുന്നു ആത്മഹത്യ. പുറക്കാട് എസ്.എൻ.എം. ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു ആരതി. വിദ്യാർത്ഥിനിയുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയി സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ആരതിയുടെ ഏക സഹോദരി ആർച്ച ആറം ക്ലാസ് വിദ്യാർത്ഥിനിയാണ്.
Comments