ശ്രീനഗർ: അമർനാഥ് യാത്രയ്ക്ക് ദിവസങ്ങൾ ബാക്കി നിൽക്കേ സുരക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തി അധികൃതർ. സൈനികരും, പോലീസുകാരും, മറ്റ് ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന സംയുക്ത യോഗമാണ് സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തിയത്. ഈ മാസം 30 മുതലാണ് അമർനാഥ് യാത്ര ആരംഭിക്കുന്നത്.
കരസേനയുടെ ടൈഗർ ഡിവിഷന്റെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. യോഗത്തിൽ റൈസിംഗ് സ്റ്റാർ കോർ ലഫ്റ്റനന്റ് ജനറൽ പുഷ്‌പേന്ദ്ര സിംഗ് സഹ അദ്ധ്യക്ഷതവഹിച്ചു. ജമ്മുവിലെയും സാംമ്പയിലെയും സുരക്ഷാ മുന്നൊരുക്കങ്ങളാണ് യോഗം പ്രധാനമായും വിലയിരുത്തിയത്. തീർത്ഥാടകരുടെ സുരക്ഷയ്‌ക്ക ഉറപ്പാക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി യോഗത്തിന് ശേഷം അധികൃതർ പ്രതികരിച്ചു.
സൈനികർക്കും പോലീസുകാർക്കും പുറമേ യോഗത്തിൽ ജമ്മു ഡിവിഷണൽ കമ്മീഷണർ രമേഷ് കുമാർ, ജമ്മുവിനെയും, സാംബയിലെയും ഡെപ്യൂട്ടി കമ്മീഷണർമാർ, ഇൻസ്‌പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥർ, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ എന്നിവരും പങ്കെടുത്തു.
രണ്ട് വർഷത്തിന് ശേഷമാണ് ജൂൺ 30 അമർനാഥ് യാത്ര സംഘടിപ്പിക്കുന്നത്. 42 ദിവസം നീണ്ടു നിൽക്കുന്നതാണ് അമർനാഥ് യാത്ര.
















Comments