തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ സരിത്തിനെ ചോദ്യം ചെയ്യുന്നു. രണ്ടാം ദിവസമാണ് സരിത്തിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കുന്നത്. കെ.ടി ജലീലിന്റെ പരാതിയിലാണ് സരിത്തിനും, സ്വപ്‌ന സുരേഷിനുമെതിരെ ഗൂഢാലോചനയ്‌ക്ക് കേസ് എടുത്തത്.
എറണാകുളം പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ.
ഗൂഢാലോചന നടന്നുവെന്ന് പറയുന്നത് പോലീസ് ആണെന്നും അറസ്റ്റിനുള്ള സാധ്യത കാണുന്നു എന്നും സരിത്ത് പറഞ്ഞു.
കേസിൽ സ്വപ്‌ന സുരേഷിനെയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഹാജരാകണമെന്നാണ് നോട്ടീസിൽ ഉള്ളത്. സ്വപ്‌നയ്‌ക്കും സരിത്തിനുമെതിരെ സർക്കാറിനെതിരെയുള്ള ഗൂഢാലോചന ശ്രമത്തിന് പുറമേ വ്യാജരേഖ ചമയ്‌ക്കൽ ഉൾപ്പെടെയുള്ള വകുപ്പുകളും ചേർത്തിട്ടുണ്ട്.
















Comments