ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ അദ്ധ്യക്ഷൻ നരീന്ദർ ബത്രയെ ചുമതലയിൽ നിന്ന് നീക്കി. ഡൽഹി ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പകരക്കാരനായി അനിൽ ഖന്നയെ ചുമതലപ്പെടുന്നതായും കോടതി അറിയിച്ചു.
ഹോക്കി ഇന്ത്യയുടെ ആജീവനാന്ത അംഗമായിരിക്കെയാണ് ബത്ര ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്റ് ആയത്. മുൻ ഹോക്കി താരം അസ്ലം ഷേർ ഖാനാണ് നരീന്ദറിനെതിരെ പരാതി നൽകിയത്.
ഒരു മാസം മുന്നേ ചുമതലയിൽ നിന്ന് നരീന്ദർ ബത്രയെ പുറത്താക്കിയിരുന്നു. എന്നാൽ ബത്ര അത് അവഗണിച്ച് ഐഒഎ ഔദ്യോഗിക യോഗങ്ങളിലും പങ്കെടുത്തതോടെയാണ് അസ്ലം ഷെർ ഖാൻ കോടതിയിൽ കേസ് നൽകിയത്.
ഇതിനിടെ അസോസിയേഷന്റെ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ തനിക്ക് ഔദ്യോഗികമായി തുടരാമെന്നും താനിനി മത്സരിക്കുന്നില്ലെന്നുമാണ് നരീന്ദർ പറയുന്നത്. ഹോക്കി അസോസിയേഷനിൽ ഇരിക്കേ 35 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്നത് സിബിഐ അന്വേഷിക്കുകയാണ്.
















Comments