ജേക്കബ് തോമസിനും ശിവസങ്കറിനും രണ്ട് തരം നീതി. സര്‍വ്വീസ് ചട്ടങ്ങൾ ലംഘിച്ച് പുസ്തകം എഴുതി എന്നാരോപിച്ച് മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരെ പിണറായി സർക്കാർ നടപടി എടുത്തിരുന്നു. എന്നാൽ സ്വർണ്ണത്തട്ടിപ്പ് കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ള മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരെ നടപടി എടുക്കാതിരുന്നത് സർക്കാരിന്റെ ഇരട്ടനീതി തുറന്ന് കാണിക്കുന്നതായിരുന്നു. സർക്കാരിന്റെ ഈ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ് നിയമസഭയിൽ ചട്ടം ലഘിച്ചുള്ള പുസ്തക രചനയുമായി ബന്ധപ്പെട്ട് കെ.കെ രമയുടെ ചോദ്യങ്ങൾക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഉത്തരങ്ങൾ.
ചട്ടം ലംഘിച്ച് പുസ്കം രചിച്ചതിന് മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് 1996 ലെ പോലീസ് ഫോഴ്സ് ആക്ട് പ്രകാരം സെക്ഷൻ 3ന്റെ ലംഘനം നടന്നത് തെളിയുന്നതിനാൽ നിയമത്തിന്റെ 4 പ്രകാരമുള്ള ക്രിമിനൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കൂടാതെ ഇദ്ദേഹത്തിനെതിരെ വകുപ്പ് തല അച്ചടക്ക നടപടിയും എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. എന്നാൽ സമാന സ്വഭാവമുള്ള കുറ്റം എം.ശിവശങ്കർ ചെയ്തതിന് നടപടി എടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന ഉത്തരമാണ് മുഖ്യമന്ത്രി നൽകിയിയിരിക്കുന്നത്. പുസ്ത രചനയുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള മുൻകൂർ അനുമതിയും ശിവശങ്കർ തേടിയിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നു. പരിശോധനകൾക്ക് ശേഷം നടപടി സ്വീകരിക്കാം എന്നാണ് മുഖ്യമന്ത്രിയുടെ ന്യായം.
‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന ആത്മകഥ പ്രസിദ്ധികരിച്ചതിന് പിന്നാലെയാണ് മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരെ സർക്കാർ നടപടി സ്വീകരിക്കുന്നത്. പുസ്തക രചനയുടെ പേരില്‍ ഇദ്ദേഹത്തിന് സസ്‌പെന്‍ഷന്‍ ലഭിച്ചു. സര്‍വ്വീസ് ചട്ടലംഘനത്തിന്റെ പേരില്‍ ജേക്കബ് തോമസിനെതിര സര്‍ക്കാര്‍ എടുത്ത കേസ് പരിഗണനയിലിരിക്കെത്തന്നെ പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ പുസ്തക പ്രസാധകര്‍ക്ക് നേരെയും പോലീസ് പ്രതികാര നടപടിയെന്നോണം പെരുമാറിയിരുന്നു. എന്നാൽ സ്വർണക്കടത്ത് കേസിൽ പ്രതിയായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ സ്പോർട്സ് വകുപ്പിൽ സെക്രട്ടറിയായി നിയമിക്കുകയാണ് സർക്കാർ ചെയ്തത്.
സർവ്വിസിലിരിക്കെ തന്നെ യാതൊരു അനുവാദവും കൂടാതെയാണ് ‘അശ്വത്ഥാമാവ് വെറുമൊരു ആന’ എന്ന ആത്മകഥ എം.ശിവശങ്കർ എഴുതിയത്. പുസ്തകം എഴുതിയ വിഷയത്തില്‍ നേരത്തെ ശിവശങ്കറിനെ ന്യായീകരിക്കുന്ന നിലപാട് ആയിരുന്നു മുഖ്യമന്ത്രി സ്വീകരിച്ചത്. സ്വർണ്ണത്തട്ടിപ്പ് കേസിൽ പ്രതിയായിട്ടും ഗുരുതര ആരോപണം നേരിടുമ്പോഴും സസ്പെൻഷൻ പിൻവലിച്ച് സ്പോർട്സ് വകുപ്പിൽ സെക്രട്ടറിയായി നിയമിക്കുകയും ചട്ടം ലഘിച്ച് പുസ്തകം എഴുതിയതിന് നിയമ നടപടി സ്വീകരിക്കാത്തതുമെല്ലാം സർക്കാരിൽ ശിവശങ്കറിന്റെ സ്വാധീവും മുഖ്യമന്ത്രിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടും വ്യക്തമാക്കുന്നതാണ്. ജേക്കബ് തോമസിനെതിരെ പ്രതികാര നടപടി സ്വീകരിക്കുകയും, എം.ശിവശങ്കറിനെതിരെ കണ്ണടയ്‌ക്കുകയും ചെയ്യുമ്പോൾ വെളിപ്പെടുന്നത് ഇടതുപക്ഷ സർക്കാരിന്റെ ഇരട്ടത്താപ്പാണ്.
















Comments