'സ്രാവിനോട് പകവീട്ടൽ, ആനയോട് സ്നേഹം'; ചട്ടങ്ങൾ ലംഘിച്ച് പുസ്തകം എഴുതിയതിന് ജേക്കബ് തോമസിനെതിരെ നടപടി; എം.ശിവശങ്കറിനെതിരെ നടപടിയില്ല
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘സ്രാവിനോട് പകവീട്ടൽ, ആനയോട് സ്നേഹം’; ചട്ടങ്ങൾ ലംഘിച്ച് പുസ്തകം എഴുതിയതിന് ജേക്കബ് തോമസിനെതിരെ നടപടി; എം.ശിവശങ്കറിനെതിരെ നടപടിയില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2022, 06:35 pm IST
FacebookTwitterWhatsAppTelegram

ജേക്കബ് തോമസിനും ശിവസങ്കറിനും രണ്ട് തരം നീതി. സര്‍വ്വീസ് ചട്ടങ്ങൾ ലംഘിച്ച് പുസ്തകം എഴുതി എന്നാരോപിച്ച് മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരെ പിണറായി സർക്കാർ നടപടി എടുത്തിരുന്നു. എന്നാൽ സ്വർണ്ണത്തട്ടിപ്പ് കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ള മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരെ നടപടി എടുക്കാതിരുന്നത് സർക്കാരിന്റെ ഇരട്ടനീതി തുറന്ന് കാണിക്കുന്നതായിരുന്നു. സർക്കാരിന്റെ ഈ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ് നിയമസഭയിൽ ചട്ടം ലഘിച്ചുള്ള പുസ്തക രചനയുമായി ബന്ധപ്പെട്ട് കെ.കെ രമയുടെ ചോദ്യങ്ങൾക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഉത്തരങ്ങൾ.

ചട്ടം ലം​ഘിച്ച് പുസ്കം രചിച്ചതിന് മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് 1996 ലെ പോലീസ് ഫോഴ്സ് ആക്ട് പ്രകാരം സെക്ഷൻ 3ന്റെ ലംഘനം നടന്നത് തെളിയുന്നതിനാൽ നിയമത്തിന്റെ 4 പ്രകാരമുള്ള ക്രിമിനൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കൂടാതെ ഇദ്ദേഹത്തിനെതിരെ വകുപ്പ് തല അച്ചടക്ക നടപടിയും എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. എന്നാൽ സമാന സ്വഭാവമുള്ള കുറ്റം എം.ശിവശങ്കർ ചെയ്തതിന് നടപടി എടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന ഉത്തരമാണ് മുഖ്യമന്ത്രി നൽകിയിയിരിക്കുന്നത്. പുസ്ത രചനയുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള മുൻകൂർ അനുമതിയും ശിവശങ്കർ തേടിയിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നു. പരിശോധനകൾക്ക് ശേഷം നടപടി സ്വീകരിക്കാം എന്നാണ് മുഖ്യമന്ത്രിയുടെ ന്യായം.

‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന ആത്മകഥ പ്രസിദ്ധികരിച്ചതിന് പിന്നാലെയാണ് മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരെ സർക്കാർ നടപടി സ്വീകരിക്കുന്നത്. പുസ്തക രചനയുടെ പേരില്‍ ഇദ്ദേഹത്തിന് സസ്‌പെന്‍ഷന്‍ ലഭിച്ചു. സര്‍വ്വീസ് ചട്ടലംഘനത്തിന്റെ പേരില്‍ ജേക്കബ് തോമസിനെതിര സര്‍ക്കാര്‍ എടുത്ത കേസ് പരിഗണനയിലിരിക്കെത്തന്നെ പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ പുസ്തക പ്രസാധകര്‍ക്ക് നേരെയും പോലീസ് പ്രതികാര നടപടിയെന്നോണം പെരുമാറിയിരുന്നു. എന്നാൽ സ്വർണക്കടത്ത് കേസിൽ പ്രതിയായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ സ്പോർട്സ് വകുപ്പിൽ സെക്രട്ടറിയായി നിയമിക്കുകയാണ് സർക്കാർ ചെയ്തത്.

സർവ്വിസിലിരിക്കെ തന്നെ യാതൊരു അനുവാ​ദവും കൂടാതെയാണ് ‘അശ്വത്ഥാമാവ് വെറുമൊരു ആന’ എന്ന ആത്മകഥ എം.ശിവശങ്കർ എഴുതിയത്. പുസ്തകം എഴുതിയ വിഷയത്തില്‍ നേരത്തെ ശിവശങ്കറിനെ ന്യായീകരിക്കുന്ന നിലപാട് ആയിരുന്നു മുഖ്യമന്ത്രി സ്വീകരിച്ചത്. സ്വർണ്ണത്തട്ടിപ്പ് കേസിൽ പ്രതിയായിട്ടും ​ഗുരുതര ആരോപണം നേരിടുമ്പോഴും സസ്പെൻഷൻ പിൻവലിച്ച് സ്പോർട്സ് വകുപ്പിൽ സെക്രട്ടറിയായി നിയമിക്കുകയും ചട്ടം ലഘിച്ച് പുസ്തകം എഴുതിയതിന് നിയമ നടപടി സ്വീകരിക്കാത്തതുമെല്ലാം സർക്കാരിൽ ശിവശങ്കറിന്റെ സ്വാധീവും മുഖ്യമന്ത്രിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടും വ്യക്തമാക്കുന്നതാണ്. ജേക്കബ് തോമസിനെതിരെ പ്രതികാര നടപടി സ്വീകരിക്കുകയും, എം.ശിവശങ്കറിനെതിരെ കണ്ണടയ്‌ക്കുകയും ചെയ്യുമ്പോൾ വെളിപ്പെടുന്നത് ഇടതുപക്ഷ സർക്കാരിന്റെ ഇരട്ടത്താപ്പാണ്.

 

Tags: jacob thomasm shiva shankarPinarayi Vijayan
ShareTweetSendShare

More News from this section

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies