കൊച്ചി: സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. മുൻ മന്ത്രി കെടി ജലിലിന്റെ പരാതിയിൽ കന്റോൺമെന്റ് പോലീസ് രജിസ്റ്റർ ചെയ്ത ഗൂഢാലോചന കേസിലാണ് സ്വപ്‌ന മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിരിക്കുന്നത്.
ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്ന് ചൂണ്ടികാട്ടി നേരത്തെ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയിരുന്നു. ഇപ്പോൾ വ്യാജരേഖ ചമയ്‌ക്കലടക്കമുള്ള മൂന്ന് വകുപ്പുകൾ കൂടി ഗൂഢാലോചന കേസിൽ ചുമത്തിയ സാഹചര്യത്തിൽ അറസ്റ്റിന് സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടിയാണ് സ്വപ്നയുടെ പുതിയ ഹരജി.
മുൻകൂർ ജാമ്യത്തിന് ഇന്നലെയാണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്. ഇഡിയും ക്രൈംബ്രാഞ്ചും ഒരേ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു നീക്കം. തൽകാലം ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തുന്ന ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നും സ്വപ്‌ന അറിയിച്ചു. തുടർന്ന് സ്വർണക്കടത്ത് വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഇഡിക്ക് മുമ്പിലാണ് സ്വപ്‌ന ഹാജരായത്. കൂടുതൽ വകുപ്പുകൾ ചുമത്തിയതിൽ തനിക്ക് ആശങ്കയില്ലെന്നും സരിത നായരെ പോലെയുള്ള മഹത് വ്യക്തികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ വകുപ്പുകളെന്നും സ്വപ്ന പ്രതികരിച്ചു.
















Comments