ന്യൂഡൽഹി: രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്ന മഹാരാഷ്‌ട്രയിൽ നിർണ്ണായക നീക്കങ്ങളുമായി ബിജെപി. മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ഡൽഹിയിൽ ബിജെപി അദ്ധ്യക്ഷൻ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ രാഷ്‌ട്രീയ സാഹചര്യങ്ങൾ ഫഡ്നവിസ് ജെ പി നദ്ദയെ ധരിപ്പിച്ചതായാണ് വിവരം.
മഹാരാഷ്‌ട്രയിൽ ഉദ്ധവ് താക്കറെയുമായി ഒരു തരത്തിലുള്ള നീക്ക്പോക്കുകൾക്കും തയ്യാറല്ലെന്ന ശക്തമായ നിലപാട് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു. മഹാരാഷ്‌ട്ര നിയമസഭയിൽ നിലവിൽ 170 എം എൽ എമാരുടെ പിന്തുണ ബിജെപി ഉറപ്പാക്കി എന്നാണ് വിവരം.
നിയമസഭയിൽ അടിയന്തിരമായി പ്രോ ടേം സ്പീക്കറെ നിയമിക്കാൻ ബിജെപി ആവശ്യപ്പെടുമെന്നാണ് വിവരം. നിലവിൽ എല്ലാ ബിജെപി എം എൽ എമാരും മുംബൈയിൽ തന്നെ തുടരുകയാണ്.
അതേസമയം തനിക്ക് 50 എം എൽ എമാരുടെ പിന്തുണയുള്ളതായി അവകാശപ്പെട്ട് ശിവസേന ബാലാസാഹബ് നേതാവ് ഏകനാഥ് ഷിൻഡെ രംഗത്തെത്തി. എം എൽ എമാരെ ബന്ദിയാക്കിയിട്ടുണ്ട് എന്ന് പറയുന്നവർ, ആ എം എൽ എമാരുടെ പേരുകൾ പറയാൻ തയ്യാറാകണമെന്ന്, ഉദ്ധവ് പക്ഷ നേതാക്കളെ ഷിൻഡെ വെല്ലുവിളിച്ചു.
Comments