മുംബൈ: മഹാരാഷ്‌ട്രയിൽ നാളെ വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് വിശ്വാസ വോട്ടെടുപ്പ നടത്തണമെന്ന് നിർദ്ദേശം നൽകി ഗവർണർ ഭഗത് സിംഗ് കോശിയാരി. പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നവിസിന്റെയും 8 സ്വതന്ത്ര എം എൽ എമാരുടെയും ആവശ്യപ്രകാരമാണ് ഗവർണറുടെ നിർദ്ദേശം. മഹാ വികാസ് അഖാഡി സർക്കാർ ന്യൂനപക്ഷമായതായി കാട്ടി ഇവർ കത്ത് നൽകിയതോടെയാണ് ഗവർണർ വിശ്വാസ വോട്ടെടുപ്പിന് നിർദ്ദേശം നൽകിയത്.
അതേസമയം, ഗവർണറുടെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ മഹാ വികാസ് അഖാഡി തീരുമാനിച്ചതായാണ് വിവരം. മുതിർന്ന അഭിഭാഷകരായ അഭിഷേക് മനു സിംഗ്വി, രാജീവ് ധവാൻ, ദേവദത്ത് കാമത്ത് എന്നിവർ സർക്കാരിന് വേണ്ടി ഹാജരാകും എന്നാണ് സൂചന.
നിലവിൽ ബിജെപി എം എൽ എമാർ എല്ലാവരും മുംബൈയിൽ തുടരുകയാണ് ഗുവാഹട്ടിയിൽ തുടരുന്ന ശിവസേന ബാലാസാഹബ് എം എൽ എമാർ ഇന്ന് തന്നെ അസം വിടും. ഇവർ നാളെ നിയമസഭയിൽ എത്തും എന്നാണ് വിവരം. മഹാരാഷ്‌ട്ര നിയമസഭയിൽ നിലവിൽ 170 എം എൽ എമാരുടെ പിന്തുണ ബിജെപി ഉറപ്പാക്കി എന്നാണ് സൂചന.
Comments