കാശി:വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ നത്താന്‍ അനുമതി. വിവാഹ നടത്തിപ്പിന്റെ പൂര്‍ണ്ണ രൂപരേഖ തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്നും ക്ഷേത്രത്തിന്റെ ഭരണ സമിതി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുനില്‍ വര്‍മ വ്യക്തമാക്കി. ക്ഷേത്രത്തില്‍ ഇനി ഷെഹനായിയുടെ നാദം പ്രതിധ്വനിക്കുമെന്നും ശിവഭഗവാന്‍ വിവാഹങ്ങള്‍ക്ക് സാക്ഷിയാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കാശി വിശ്വനാഥ ക്ഷേത്ര അതിര്‍ത്തിയിലാകും വിവാഹങ്ങള്‍ നടക്കുക.ചട്ടങ്ങളും നിയന്ത്രണങ്ങളും ഉണ്ടാകുമെന്നും ക്ഷേത്രകമ്മിറ്റി അറിയിച്ചിട്ടുണ്ട്. വിശ്വനാഥ ദാമിന്റെ നിര്‍മാണത്തിന് ശേഷം സേവനങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ പരിധിയിലാണ് കല്യാണവും നടത്തുക. കല്യാണം നടത്താന്‍ നിശ്ചിത തുക ക്ഷേത്രത്തിന് നല്‍കണം. മതപരമല്ലാത്ത ഒരു ചടങ്ങുകളും ക്ഷേത്രത്തില്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശവുമുണ്ട്.
കര്‍ണാടക സര്‍ക്കാര്‍ കാശി യാത്ര പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. 5,000 രൂപ വീതം 30,000 തീര്‍ത്ഥാടകര്‍ക്ക് ധനസഹായം നല്‍കുന്നതാണ് പദ്ധതി. കര്‍ണാടക സ്വദേശികളായ 18 കഴിഞ്ഞവര്‍ക്കാണ് സഹായം ലഭ്യമാകുക. ബൊമ്മെ സര്‍ക്കാര്‍ ഏഴ് കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്.
Comments