ബാലുശ്ശേരി: ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അറസ്റ്റിലായ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷയാണ് കോഴിക്കോട് സെഷന്‍സ് കോടതി പരിഗണിക്കുക. ഡിവൈഎഫ്‌ഐ അനുഭാവി നജാഫ് ഫാരിസും ഇതില്‍ ഉള്‍പ്പെടുന്നു. വധശ്രമം, എസ്സി-എസ്ടി ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്ക് എതിരെ ചുമത്തിയത്.
കേസില്‍ ഒന്‍പത് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്‌ഐ തൃക്കുറ്റിശ്ശേരി യൂണിറ്റ് സെക്രട്ടറിയായ ജിഷ്ണുരാജിനെ മര്‍ദിച്ച പ്രധാന പ്രതികളായ എസ്ഡിപിഐ പ്രവര്‍ത്തകരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. എസ്ഡിപിഐയുടെ ഫ്‌ളക്‌സ് ബോര്‍ഡ് കീറിയെന്ന് ആരോപിച്ച് ജിഷ്ണുരാജിന് നേരെ കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആള്‍ക്കൂട്ട ആക്രമണമുണ്ടായത്.
ജിഷ്ണുവിനെ അതിക്രൂരമായി മര്‍ദ്ദിച്ച ശേഷം വെള്ളത്തില്‍ മുക്കുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഒളിവില്‍ കഴിയുന്ന എസ്ഡിപിഐ നേതാക്കളില്‍ ഒരാളാണ് ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. മുപ്പതോളം പേര്‍ ചേര്‍ന്നാണ് ജിഷ്ണുവിന് നേരെ ആക്രമണം അഴിച്ചു വിട്ടത്. ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിക്കാന്‍ വന്നതാണെന്നും പാര്‍ട്ടി നേതാക്കള്‍ ആയുധം കൊടുത്തു വിട്ടെന്നും കഴുത്തില്‍ കത്തിവച്ച് പറയിച്ച് വീഡിയോയും ചിത്രീകരിച്ചു. രണ്ടുമണിക്കൂര്‍ നേരത്തെ ക്രൂരമര്‍ദ്ദനത്തിനു ശേഷമാണ് ജിഷ്ണുവിനെ പോലീസിന് കൈമാറിയത്.
















Comments