തിരുവനന്തപുരം എകെജി സെന്റർ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാടൻ പടക്കമെറിഞ്ഞ പരിസരം നേരിട്ടെത്തി മുഖ്യമന്ത്രി പരിശോധിച്ചു. പാർട്ടി നേതാക്കാൾ സംഭവത്തെപ്പറ്റി മുഖ്യമന്ത്രിയ്‌ക്ക് വിശദീകരിച്ച് നൽകി. ഇന്നലെ രാത്രിയോടെയാണ് എകെജി സെന്റിന് നേരെ പടക്കമെറിഞ്ഞത്. തുടർന്ന് ബോംബേറ് ഉണ്ടായെന്ന് സിപിഎം നേതാക്കൾ ആരോപിച്ചിരുന്നു.
എന്നാ നാടൻ പടക്കമാണ് എറിഞ്ഞതെന്നാണ് പോലീസ് നിഗമനം. പ്രാഥമിക അന്വേഷണത്തിലാണ് പടക്കം പോലുള്ള വസ്തുവാണെന്ന് മനസ്സിലായതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം സംസ്ഥാന വ്യാപകമായി പ്രകടനങ്ങൾ നടത്താനാണ് തീരുമാനം. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പാർട്ടി ഓഫിസുകൾക്ക് സുരക്ഷ ശക്തമാക്കാൻ ഡിജിപി നിർദ്ദേശം നൽകിയിരുന്നു. കെപിസിസി ആസ്ഥാനത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
















Comments