ഇടുക്കി: എകെജി സെന്ററിന് നേരെയുള്ള പടക്കമേറിൽ രോഷം പ്രകടിപിച്ച് സിപിഎം നേതാവ് എം.എം.മണി. ക്ഷമിക്കുമെന്ന് കരുതേണ്ട എന്ന് അദ്ദേഹം താക്കീത് നൽകി. ഫെയ്സ്ബുക്കിലൂടെയാണ് സംഭവത്തിൽ പ്രതികരിച്ചിരിക്കുന്നത്. എകെജി സെന്ററിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് കുറിപ്പ് എഴുതിയിരിക്കുന്നത്.
എകെജി സെന്ററിന് നേരെ നടന്ന ആക്രമണത്തിൽ ജനങ്ങൾ പ്രതിഷേധിക്കണമെന്നാണ് എം.എം.മണി ആവശ്യപ്പെട്ടത്. പല വട്ടം ക്ഷമിച്ചുവെന്നും എപ്പോഴും ക്ഷമ പ്രതീക്ഷിക്കരുതെന്നുമാണ് അദ്ദേഹം താക്കീത് നൽകുന്നത്. അതേസമയം, എകെജി സെന്ററിന് നേരെ അജ്ഞാതൻ പടക്കമെറിഞ്ഞ സംഭവത്തിൽ ആദ്യം ഉന്നയിച്ച ആരോപണങ്ങൾ മയപ്പെടുത്തി സിപിഎം സംസ്ഥാന കൺവീനർ ഇ.പി.ജയരാജൻ രംഗത്ത് വന്നു. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആകാമെന്നും ഉന്നതതല ഗൂഢാലോചന ഉണ്ടെന്ന് കരുതുന്നില്ലെന്നുമാണ് ഇ.പി.ജയരാജൻ പറഞ്ഞത്.
















Comments