mm mani - Janam TV
Sunday, July 13 2025

mm mani

നിവർത്തികേടു കൊണ്ട് ആത്മഹത്യ ചെയ്ത സാബുവിനെ വെറുതെ വിടണ്ടേ, മര്യാദകേടിനും ഒരു പരിധി ഉണ്ട്; എം.എം. മണിക്കും സിപിഎമ്മിനുമെതിരെ സിപിഐ നേതാവ്

ഇടുക്കി: കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപകൻ സാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സിപിഎം നിലപാടിനെ വിമർശിച്ച് സിപിഐ ഇടുക്കി മുൻ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ. ...

“ആനക്ക് വെള്ളം കുടിക്കാൻ പറ്റിയില്ലേൽ വനം വകുപ്പ് വായിൽ കൊണ്ടുപോയി കൊടുക്കട്ടെ”; വില കുറഞ്ഞ പ്രതികരണവുമായി എം. എം മണി

ഇടുക്കി: സിപ്ലെയിൻ പദ്ധതിയിൽ മാട്ടുപ്പെട്ടി ഡാമിനെ ഉൾപ്പെടുത്തിയതിൽ വനം വകുപ്പ് ആശങ്കയറിച്ചതിന് പിന്നാലെ വില കുറഞ്ഞ പ്രതികരണവുമായി എം. എം മണി.  "ആനക്ക് വെള്ളം കുടിക്കാൻ പറ്റിയില്ലേൽ ...

ഇത്തരം കാര്യങ്ങൾ പരിശോധിക്കുന്ന പാർട്ടിയാണ് സിപിഎം; മുകേഷിനെതിരായ ലൈംഗികാരോപണത്തിൽ പ്രതികരിച്ച് എം.എം മണി

നടൻ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമോ എന്ന് പാർട്ടി പരിശോധിച്ചിട്ട് തീരുമാനിക്കുമെന്ന് സിപിഎം നേതാവ് എം.എം മണി. തോന്നിവാസം കാണിക്കുന്നവർക്ക് സിപിഎമ്മിൽ സ്ഥാനമില്ലെന്നും എല്ലാം പരിശോധിക്കുന്ന പാർട്ടിയാണ് ...

വീണ്ടും സ്വത്വം പുറത്തെടുത്ത് എം.എം മണി; യുഡിഎഫ് നേതാക്കളെ പെണ്ണുപിടിയനെന്നും ഷണ്ഡനെന്നും വിശേഷിപ്പിച്ചത് വിവാദത്തിൽ; കേട്ടഭാവം നടിക്കാതെ സിപിഎം

ഇടുക്കി: സിപിഎം നേതാവും എംഎൽഎയുമായ എം.എം മണിയുടെ അസഭ്യ പരാമർശം വീണ്ടും വിവാ​ദത്തിൽ. ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് വച്ച് നടന്ന പാർട്ടി പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു നേതാവിന്റെ അസഭ്യ ...

തെറിപ്രയോഗവുമായി ഗവർണർക്കെതിരെ എംഎം മണി

ഇടുക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ തെറിപ്രയോഗവുമായി സിപിഎം നേതാവും ഉടുമ്പൻചോല എംഎൽഎയുമായ എം.എം.മണി. ഭൂനിയമഭേദഗതി ബില്ലിൽ ഒപ്പുവയ്ക്കാത്ത ഗവർണർ നാറിയെന്നായിരുന്നു എംഎം മണിയുടെ പരാമർശം. ഇടതുമുന്നണി ...

നികുതി വെട്ടിപ്പ്; എംഎം മണിയുടെ സഹോദരന്റെ സ്ഥാപനത്തിൽ റെയ്ഡ്

ഇടുക്കി: എംഎം മണിയുടെ സഹോദരൻ ലംബോദരന്റെ സ്ഥാപനത്തിൽ റെയ്ഡ്. കേന്ദ്ര ജിഎസ്ടി വകുപ്പാണ് നികുതി വെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് പരിശോധന നടത്തുന്നത്. അടിമാലി ഇരുട്ടുകാനത്തെ ഹൈറേഞ്ച് സ്‌പൈസസ് ...

പി.ജെ. ജോസഫ് എന്താ നിയമസഭയിൽ പോകാത്തേ? അതിന് പൊങ്ങുവേല, എഴുന്നേറ്റ് നടക്കാൻ മേലാ; പിന്നെ എങ്ങനാ? ഒരുമാതിരി അലവലാതി ഏർപ്പാട് : അധിക്ഷേപ പരാമർശവുമായി എം.എം മണി

വളരെ മോശമായ ഭാഷയിൽ അസുഖബാധിതനായ മന്ത്രിയേയും അന്തരിച്ച് മുൻ മുഖ്യമന്ത്രിയേയും അധിക്ഷേപിച്ച് മുൻമന്ത്രിയും എംഎൽഎയുമായ എം.എം. മണി. അസുഖ ബാധിതനായതിനെ തുടർന്ന് നിയമസഭയിലെത്താൻ സാധിക്കാത്ത പിജെ ജോസഫിനെയും ...

റിസോര്‍ട്ടുകളും ഹോട്ടലും സുപ്രഭാതത്തില്‍ പൊട്ടിമുളച്ചതല്ല; സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും അറിവോടെയാണ് ഇതൊക്കെ കെട്ടിപ്പൊക്കിയത്: കൈയേറ്റമെന്ന് റിപ്പോര്‍ട്ട് കൊടുത്ത കളക്ടര്‍ മഹതിക്ക് വിവരക്കേട്; എം.എം മണി

മൂന്നാര്‍: കൈയേറ്റക്കാരനെന്ന് നിങ്ങള്‍ പറയുന്നത് നിങ്ങളുടെ മറ്റേടത്തെ ഭാഷയാണ്. കൈയേറ്റത്തെക്കുറിച്ച് എന്നോട് ചോദിക്കുന്നതും വിവര ദോഷമാണെന്ന് എം.എം മണി. കൈയേറ്റം ഒഴിപ്പിക്കാന്‍ ആരെത്തിയാലും അതിനെ എന്തുവിലകൊടുത്തും ചെറുക്കുമെന്നാണ് ...

പദ്ധതിക്ക് പണം കൂട്ടുന്നത് ഞങ്ങൾ, അതുകൊണ്ട് പരിപാടി നടത്തുമ്പോൾ ആളുകളെ കൂട്ടാനുള്ള മര്യാദ കാട്ടണം; ഉദ്ഘാടന വേദിയിൽ ആളൊഴിഞ്ഞ കസേരകൾ കണ്ട് പഞ്ചായത്ത് പ്രസിഡന്റിനെ ശകാരിച്ച് എംഎം മണി

ഇടുക്കി: കുട്ടാറിൽ ഉദ്ഘാടനത്തിനെത്തിയപ്പോൾ ഒഴിഞ്ഞ കസേരകൾ ആളൊഴിഞ്ഞ കസേരകൾ കണ്ട് പഞ്ചായത്ത് പ്രസിഡന്റിനെ ശകാരിച്ച് എംഎം മണി. കരുണാപുരം പഞ്ചായത്തിന്റെ ഓപ്പൺ സ്റ്റേജ് ഉദ്ഘാടനത്തിനിടെയായിരുന്നു സംഭവം. ''ആളെക്കൂട്ടി ...

കട്ടുമുടിച്ച് കൈയേറിയ വമ്പന്മാര്‍…! മൂന്നാറിലെ ദൗത്യ സംഘത്തിന്റെ ഒഴിപ്പിക്കല്‍ ഇന്നുമുതല്‍; പട്ടികയില്‍ എംഎം മണിയുടെ സഹോദരന്‍ ലംബോധരനും; ഒഴിപ്പിക്കുമോ അതോ നടപടി ഒഴിവാക്കുമോ..?

മൂന്നാര്‍: സര്‍ക്കാര്‍ ഭൂമി കൈയേറി യഥേഷ്ടം നിര്‍മ്മാണങ്ങള്‍ നടത്തി ബിസിനസ് തുടങ്ങിയ വമ്പന്മാരെ കുടിയൊഴിപ്പിക്കാന്‍ സര്‍ക്കാരിന്റെ ദൗത്യ സംഘം മലകയറുമ്പോള്‍ പട്ടികയിലുള്ളത് സിപിഎം ഉന്നതരും. മുന്‍ മന്ത്രി ...

‘ഇനിയും അധിക്ഷേപിക്കും, എന്തൊക്കെ ചെയ്യാവോ അതെല്ലാം ചെയ്യും’; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ ലൈംഗികാധിക്ഷേപം നടത്തിയതിൽ തെറ്റില്ലെന്ന് എം.എം മണി

ഇടുക്കി: മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥർക്കെതിരെ അസഭ്യ വർഷം നടത്തിയതിൽ ന്യായീകരണവുമായി എം.എം മണി എം.എൽഎ. അമിത പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥരെ ...

‘കൈയേറ്റം ഒഴിപ്പിക്കണമെന്ന് പറയുമ്പോൾ ചിലരുടെ മനോനില തെറ്റുന്നു’; ഒളിയമ്പുമായി സിപിഐ ജില്ലാ സെക്രട്ടറി

ഇടുക്കി: മുൻമന്ത്രി എം.എം. മണിക്കെതിരെ ഒളിയമ്പുമായി സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ. ഇടുക്കിയിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കണമെന്ന് പറയുമ്പോൾ തന്നെ ചിലരുടെ മനോനില തെറ്റുമെന്ന് ശിവരാമൻ പറഞ്ഞു. ...

നിന്റെ അമ്മയെയും പെങ്ങളെയും….; നീയൊന്നും ഇവിടെ ജീവിക്കില്ല; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞും ഹീനമായ ലൈംഗികാധിക്ഷേപം നടത്തിയും എംഎം മണി

ഇടുക്കി: മോട്ടോർ വാഹന വകുപ്പിനെതിരെ അസഭ്യ വർഷവുമായി എം.എം മണി എം.എൽഎ. അമിത പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥരെ സിപിഎം നേതാവ് അസഭ്യം ...

കയ്യേറ്റം ഒഴിപ്പിക്കാൻ സർക്കാരിന്റെ പ്രത്യേക ദൗത്യസംഘം; ജനങ്ങളുടെ മെക്കിട്ട് കേറാനാണ് ശ്രമമെങ്കിൽ ചെറുക്കും; മുന്നറിയിപ്പുമായി എംഎം മണി എംഎൽഎ

ഇടുക്കി: ജില്ലയിലെ കയ്യേറ്റം ഒഴിപ്പിക്കാൻ സർക്കാർ പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി എംഎം മണി എംഎൽഎ. കാലങ്ങളായി ഇവിടെ ജീവിക്കുന്നവരുടെ മെക്കിട്ട് കേറാനാണ് പരിപാടി എങ്കിൽ ...

‘പുള്ളിയുടെ കോണക ശീലയിലല്ലേ എംപി ഇരിക്കുന്നത്’; തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ അധിക്ഷേപിച്ച് എം.എം മണി

ഇടുക്കി: തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ വിവാദ പരാമർശവുമായി എം.എം. മണി. മണിപ്പൂർ വിഷയം ഉയർത്തിക്കാട്ടിയാണ് തലശ്ശേരി ആർച്ച് ബിഷപ്പിനെ പരസ്യമായി സിപിഎം നേതാവ് അപമാനിച്ചത്. ...

എംഎം മണിയുടെ വാഹനമിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്

തിരുവനന്തപുരം: മുൻ മന്ത്രി എംഎം മണിയുടെ വാഹനമിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്. കഴക്കൂട്ടം ദേശീയ പാതയിലായിരുന്നു ആപകടം നടന്നത്. കഴക്കൂട്ടം സ്വദേശി രതീഷി (38)നാണ് ഗുരുതരമായി പരിക്കേറ്റത്. ...

‘നികുതി പണം വാങ്ങി ഭക്ഷണം കഴിച്ച് വായ്‌നോക്കി ഇരിക്കുന്നു, ഉദ്യോഗസ്ഥരെ മുഴുവൻ മാറ്റണം’; നാടിനോട് കൂറില്ലാത്തവരാണ് ഇവർ; വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി എംഎം മണി

ഇടുക്കി: വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി എംഎം മണി. നാടിനോട് കൂറില്ലാത്താവരാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെന്നും കാശ് കിട്ടുന്നിടത്ത നിന്നും വാങ്ങാൻ മാത്രമാണ് അവർക്ക് താത്പര്യമെന്നും ...

എം എം മണിയുടെ വിദ്വേഷ പ്രസം​ഗം; കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി

ഇടുക്കി: കലാപാഹ്വാനത്തിന് എം എം മണിക്കെതിരെ പരാതി നൽകി ബിജെപി മദ്ധ്യമേഖല അദ്ധ്യക്ഷൻ എൻ ഹരി. വിവിധ വിഭാഗങ്ങൾക്കിയിൽ വിദ്വേഷം വളർത്തുന്ന രീതിയിൽ പൂപ്പാറയിൽ മണി പ്രസ്താവന നടത്തിയിരുന്നു. ...

തിരുവഞ്ചൂരിന് ശ്രീകൃഷ്ണന്റെ നിറവും പണിയുമെന്ന് മണി; വെളുത്ത നിറമുള്ള മണിയോട് തർക്കിക്കുന്നില്ലെന്ന് തിരുവഞ്ചൂർ

തിരുവനന്തപുരം: നിറത്തെ ചൊല്ലി നിയമസഭയിൽ ഏറ്റുമുട്ടി എം.എം മണിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ശ്രീകൃഷ്ണന്റെ നിറവും പ്രവൃത്തിയുമാണെന്ന് എംഎം മണി പരിഹസിച്ചപ്പോൾ, മണിയുടെ നിറം നല്ല ...

ഇടുക്കി ജില്ലാ കളക്ടർക്ക് പരിഹാസം;ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ വീണ്ടും എംഎം മണി

ഇടുക്കി: ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ വീണ്ടും എംഎം മണി. ഇടുക്കി ജില്ലാ കളക്ടറെ വനിത രത്‌നമെന്ന് അഭിസംബോധന ചെയ്തായിരുന്നു സിപിഎം നേതാവും ഉടുമ്പൻചോല എംഎൽഎയുമായ എം എം മണി ...

കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനാണോ?; എന്നാ ചെയ്യാനാണ്: എം.എം മണി

ദേവികുളം: ഇടുക്കിയിലെ കാട്ടാന ശല്യത്തിൽ പ്രതികരിച്ച് എം.എം മണി എംഎൽഎ. കാട്ടാന ശല്യത്തിനെതിരായ കോൺഗ്രസ് സമരത്തെ രൂക്ഷമായി എംഎൽഎ വിമർശിച്ചു. കാട്ടാന ഇറങ്ങിയതിന്റെ ഉത്തരവാദിത്വം പിണറായി വിജയനല്ലെന്നും ...

എംഎം മണി പൊട്ടൻ; ഡാമുകൾ തുറന്നുവിട്ട് ജനങ്ങളെ വഴിയാധാരമാക്കിയ ആളാണ്; വെറുതെ ഇരുന്ന് ചിരിക്കുന്നു;പരിഹാസവുമായി വികെ ശ്രീകണ്ഠൻ എം പി

പാലക്കാട്: മുൻമന്ത്രി എംഎം മണിയെ പൊട്ടനെന്ന് വിളിച്ച് പരിഹസിച്ച് പാലക്കാട് എംപി വികെ ശ്രീകണ്ഠൻ. ബഫർ സോൺ വിഷത്തിൽ സൈലന്റ് വാലി ഓഫീസിലേക്ക് കോൺഗ്രസ് സംഘടിപ്പിച്ച മാർച്ചിലായിരുന്നു ...

എംഎം മണിയെ വാഹനം തടഞ്ഞ് നിർത്തി അസഭ്യം വിളിച്ചു; കേസ് എടുത്ത് പോലീസ്

ഇടുക്കി: ഉടുമ്പന്‍ചോല  എംഎൽഎ എംഎം മണിയെ അസഭ്യം വിളിച്ചതായി പരാതി. കുഞ്ചിത്തണ്ണി സ്വദേശി മാട്ടയിൽ അരുണിനെതിരെയാണ് പരാതി. സംഭവത്തിൽ പോലീസ് കേസ് എടുത്തു. കുഞ്ചിത്തണ്ണിയിൽ നിന്നും രാജാക്കാടിന് ...

നോട്ടീസ് നൽകാൻ പറഞ്ഞത് ഞാനല്ല; രാജേന്ദ്രൻ പറയുന്നത് പോക്രിത്തരം; മുൻ എംഎൽഎ പാർട്ടിയോട് ചെയ്തത് പിറപ്പില്ലാത്ത പണിയെന്ന് എംഎം മണി

ഇടുക്കി: വീടൊഴിയണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് ലഭിച്ചതിന് പിന്നാലെ മുൻ എംഎൽഎ രാജേന്ദ്രൻ നടത്തിയ പരാമർശത്തിൽ മറുപടിയുമായി എംഎൽഎ എംഎം മണി. രാജേന്ദ്രന് നോട്ടീസ് നൽകിയതിന് പിന്നിൽ താനാണെന്ന ...

Page 1 of 4 1 2 4