തിരുവനന്തപുരം: എകെജി സെന്ററിന് നേരെ നടന്ന പടക്കമേറിന്റെ പേരിൽ ജില്ലയിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട് സിപിഎം. മാറാനെല്ലൂരിൽ ബിജെപിയുടെ കൊടി തോരണങ്ങളും ഫ്‌ളക്‌സ് ബോർഡുകളും സിപിഎം പ്രവർത്തകർ നശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായാണ് കൊടിതോരണങ്ങളും ഫ്‌ളക്‌സും സിപിഎം പ്രവർത്തകർ നശിപ്പിച്ചത്. എകെജി സെന്ററിന് നേരെ പടക്കമേറ് ഉണ്ടായതിന് പിന്നാലെ പ്രദേശത്ത് സിപിഎം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ പ്രദേശത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.
ബൈക്കിൽ എത്തിയ മൂന്നംഗ സംഘമാണ് കൊടിതോരണങ്ങളും ഫ്‌ളക്‌സ് ബോർഡുകളും നശിപ്പിച്ചത് എന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. പ്രതികൾക്കായി സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചുവരികയാണ്. കണ്ടല സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതും ആക്രമണത്തിന് കാരണമായിട്ടുണ്ടെന്ന് ബിജെപി പ്രവർത്തകർ പറഞ്ഞു.
















Comments