വിവിധ തരം വാഴകൾ; നാടനും വിദേശിയും; കേരളം വാഴയ്‌ക്ക് അനുയോജ്യമായ മണ്ണോ

Published by
Janam Web Desk

ഇന്ത്യയിൽ വ്യാപകമായി കൃഷി ചെയ്യപ്പെടുന്ന ഒരു സസ്യമാണ് വാഴ. വലിപ്പമുള്ള ഇലകളും സാമാന്യം നീളവുമുള്ള വാഴ ചിലപ്പോൾ ഒരു വൃക്ഷമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്.പാളയങ്കോടൻ, ഞാലിപൂവൻ, കണ്ണൻ, കർപ്പൂരവളളി, പൂവൻ, കദളി, നേന്ത്രൻ, ചെങ്കദളി, റോബസ്റ്റ് , പടത്തി തുടങ്ങിയവ കേരളത്തിൽ കൃഷി ചെയ്യുന്ന വാഴ ഇനങ്ങളാണ്.

സാൻസിബാർ,മോൺസ് മേരി, ഗ്രാൻറ് നെയിൻ, ഡാർഫ് കാവൻഡിഷ്,ഗ്രോമിഷേൽ തുടങ്ങിയ നിരവധി വിദേശ ഇനം വാഴകളും സങ്കര ഇനങ്ങളായ ബിആർഎസ് 1 ഉം ബിആർഎസ് 2 ഉം കൃഷി ചെയ്ത് വരുന്നു.

വാഴയുടെ ചുവട്ടിൽ നിന്നും കിളിർത്തുവരുന്ന ഭാഗമായ കന്നാണ് സാധാരണ കൃഷിയാവശ്യത്തിനായി ഉപയോഗിക്കാറുള്ളത്. ടിഷ്യുകൾച്ചർ രീതിയിലും ഇപ്പോൾ വാഴകന്നുകൾ ഉണ്ടാക്കിയെടുക്കുന്നു.

നല്ലതുപോലെ വളം ചേർത്ത് ഫലഭൂയിഷ്ടമായ കുറച്ചു നനഞ്ഞ മണ്ണാണ് വാഴകൃഷിക്ക് ഏറ്റവും നല്ലത്. കൃഷിക്കാലം മഴയെ ആശ്രയിച്ചു വ്യത്യസ്തപ്പെടും. ഏപ്രിൽ മേയ് മാസങ്ങളിൽ നട്ടാൽ മഴക്കാലം വരുന്നതോടെ നന കുറച്ചു മതി.

എന്നാൽ ആഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിൽ നട്ടാൽ നല്ലതു പോലെ ജലസേചനം നടത്തണം. എന്നാൽ പ്രാദേശികമായി നടീൽ കാലം ചിലപ്പോൾ വ്യത്യാസപ്പെടും. അതനുസരിച്ചു ക്രമീകരിക്കാം. ചൂട് കൂടിയ കാലാവസ്ഥ വാഴ കൃഷിക്ക് അനുയോജ്യമല്ല. വാഴയുടെ വളർച്ചയ്‌ക്ക് ഏറ്റവുമനുയോജ്യമായ താപനില 27 ഡിഗ്രി സെൽഷ്യസാണ്. ഉയർന്ന താപനിലയും വരൾച്ചയും വിളവിനെ ദോഷകരമായി ബാധിക്കും.

വാഴയുടെ പാകമായ ഫലത്തെ വാഴപ്പഴം എന്നു വിളിക്കുന്നു. സാധാരണയായി മഞ്ഞ നിറത്തിലുള്ള ആവരണമായ പഴത്തൊലിയാൽ പൊതിഞ്ഞാണ് കാണപ്പെടുന്നത്. ചില ഇനങ്ങളിൽ തവിട്ട് നിറത്തിലും മറ്റ് നിറത്തിലും കാണപ്പെടുന്നു. ജീവകം എ, ജീവകം ബി-6. ജീവകം സി, മാംസ്യം എന്നിവയാൽ സമൃദ്ധമാണ് വാഴപ്പഴം.

Share
Leave a Comment