ന്യൂഡല്‍ഹി:റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെലിഫോണിലൂടെയാണ് ചര്‍ച്ച സംഘടിപ്പിച്ചത്. കഴിഞ്ഞ ഡിസംബറില്‍ പുടിന്റെ ഇന്ത്യ സന്ദര്‍ശനവേളയില്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിലയിരുത്തലുകള്‍ നടത്തി.
തുടര്‍ന്ന് കാര്‍ഷിക ഉല്‍പന്നങ്ങള്‍,രാസവളങ്ങള്‍, ഔഷധ ഉല്‍പന്നങ്ങള്‍ എന്നിവ സംബന്ധിച്ച് ഉഭയകക്ഷി ചര്‍ച്ച നടന്നു. ആഗോള ഊര്‍ജ്ജ, ഭക്ഷ്യ മാര്‍ക്കറ്റുകളുടെ അവസ്ഥയെ കുറിച്ചും സൂചിപ്പിച്ചു. റഷ്യ-യുക്രെയ്ന്‍ യുദ്ധവും ചര്‍ച്ചയില്‍ വിഷയമായി. ഇരു നേതാക്കളും ആഗോളത്തലത്തിലെയും ഉഭയകക്ഷിപരവുമായ പ്രശ്‌നങ്ങളില്‍ നിരന്തരമായ കൂടിയാലോചനകള്‍ സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി.
യുക്രെയ്‌നിലെ യുദ്ധ സാഹചര്യത്തില്‍ നയതന്ത്രത്തിന്റെയും സംവാദത്തിന്റെയും സഹായത്തോടെ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും റഷ്യയ്‌ക്ക് നിര്‍ദേശം നല്‍കി. ഭക്ഷ്യോല്‍പന്നങ്ങളുടെ ഉല്‍പാദനത്തില്‍ വരുത്തിയ തെറ്റുകള്‍ പല രാജ്യങ്ങളെയും വില വര്‍ദ്ധനവിലേക്ക് നയിച്ചെന്ന് പുടിന്‍ അഭിപ്രായപ്പെട്ടു. ഭക്ഷ്യ മാര്‍ക്കറ്റുകളെ കുറിച്ചുള്ള ചര്‍ച്ചയിലാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്.
യുക്രെയ്‌നിലെ റഷ്യന്‍ കടന്നുകയറ്റത്തോടെ 20,000 ത്തിലധികം ആളുകളെയാണ് ഒഴിപ്പിക്കേണ്ടതായി വന്നത്. പോളണ്ട്, റോമാനിയ, സ്ലോവാക്യ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഓപ്പറേഷന്‍ ഗംഗ പദ്ധതിയ്‌ക്കായി.
















Comments