ജീവിത ചെലവ് താങ്ങാതെ വരുമ്പോൾ കൂടുതൽ വരുമാനം ലഭിക്കാൻ നാം എന്ത് വേണമെങ്കിലും ചെയ്യാറുണ്ട്. ഓവർടൈം ജോലി ചെയ്തും, പാർട് ടൈം വർക്കിൽ പ്രവേശിച്ചുമാണ് നാം ജീവിതം മുന്നോട്ട് കൊണ്ടുപോകുക. എന്നാൽ യുകെയിലെ ഒരു യുവതി ചെലവ് താങ്ങാനാകാതെ വന്നപ്പോൾ അത് പരിഹരിക്കാൻ കണ്ടെത്തിയത് ഭർത്താവിനെ വാടകയ്‌ക്ക് കൊടുക്കകലാണ്. കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും ഇത് സത്യമാണ്. ഇതിനായി ഇവർ പുതിയ വെബ്‌സൈറ്റും ആരംഭിച്ചു.
‘ഹയർ മൈ ഹാൻഡി ഹസ്ബന്റ്’ എന്ന പേരിലാണ് യുവതി വെബ്‌സൈറ്റ് ആരംഭിച്ചത്. മൂന്ന് കുട്ടികളുടെ അമ്മയായ ലോറ യങ് എന്ന യുവതിയാണ് ഈ പുതിയ കണ്ടുപിടിത്തതിന് പിന്നിൽ. തന്റെ ഭർത്താവ് ജെയിംസ് എന്തു ചെറിയ ജോലിയും ചെയ്യുമെന്ന് ലോറ വെബ്സൈറ്റിൽ പറയുന്നു.
വീട്ടിൽ സാധാരണയായ ചെറിയ ചെറിയ ജോലികൾ ചെയ്യാൻ ജെയിംസിന് സാധിക്കുമെന്ന് ലോറ പറയുന്നു. ഇവരുടെ വീട്ടിലെ കട്ടിലുകൾ നിർമിച്ചതും അടുക്കള ഷെൽഫുകൾ ഘടിപ്പിച്ചതും ജെയിംസാണ്. ഇത് കൂടാതെ ഉപയോഗശൂന്യമായ വസ്തുക്കളിൽ നിന്ന് നിരവധി സാധനങ്ങൾ ഉണ്ടാക്കാൻ ജെയിംസിനറിയാം. അലങ്കാര പണികളും പെയിന്റിംഗും ചെയ്യും. വീട്ടിലേയും പറമ്പിലേയും എല്ലാ ജോലികളും നന്നായി ചെയ്യുമെന്നും ലോറ വെബ്സൈറ്റിൽ വ്യക്തമാക്കുന്നു. ഈ കഴിവുകളെല്ലാം പ്രയോജനപ്പെടുത്തി പണം കണ്ടെത്തുകയാണ് ഇവരുടെ ലക്ഷ്യം.
Comments