കറാച്ചി: മുഹമ്മദ് നബിയുടെ അനുചരന്മാർക്കെതിരെ പരാമർശിച്ചതായി ആരോപിച്ച് പാകിസ്താനിലെ കറാച്ചിയിൽ ഇസ്ലാം മതസ്ഥരുടെ പ്രതിഷേധം. കറാച്ചിയിലെ സ്റ്റാർ സിറ്റി മാളിൽ സ്ഥാപിച്ചിരുന്ന വൈഫൈ ഡിവൈസിൽ നിന്ന് വെള്ളിയാഴ്ചയായിരുന്നു നബിനിന്ദ നടന്നതായി ആരോപിക്കുന്ന പരാമർശമുണ്ടായത്. തുടർന്ന് മതനിന്ദ ആരോപിച്ച് വൈഫൈ ഡിവൈസിന്റെ കമ്പനിയായ സാംസങ്ങിന്റെ ബിൽബോർഡുകൾ ഇസ്ലാം വിശ്വാസികൾ നശിപ്പിച്ചു. സാംസങ്ങിന്റെ തന്നെ ജീവനക്കാരാണ് പ്രക്ഷോഭമുയർത്തിയത്. തുടർന്ന് 27 ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Protest against alleged blasphemy of a WiFi device in Karachi. Mob gathered after a WiFi device installed in Star City Mall, allegedly posted blasphemous comments. Protesters vandalised Samsung billboards accusing the company of blasphemy. Police detained 27 Samsung employees. pic.twitter.com/3R8UYbScqa
— Naila Inayat (@nailainayat) July 1, 2022
#Barelvi #TLP activists in Mobile Market, #Karachi destroy billboards of Samsung for introducing a QR code that is allegedly blasphemous. pic.twitter.com/saFSbZAp2e
— SAMRI (@SAMRIReports) July 1, 2022
നബിനിന്ദയുണ്ടായെന്ന് ആരോപിക്കുന്ന വൈഫൈ ഡിവൈസും കറാച്ചി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെ മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കി പാകിസ്താനിലെ സാംസങ് കമ്പനി പ്രസ്താവന പുറത്തിറക്കി. മതപരമായ പ്രാധാന്യമുള്ള എല്ലാ കാര്യങ്ങളിലും വസ്തുനിഷ്ഠമായി പെരുമാറുകയെന്ന ഉറച്ച നിലപാടാണ് സാംസങ് സ്വീകരിച്ചിട്ടുള്ളത്. മതവിശ്വാസങ്ങളെയും ഇസ്ലാമിനെയും കമ്പനി അങ്ങേയറ്റം ബഹുമാനിക്കുന്നുവെന്നും സാംസങ് വ്യക്തമാക്കി.
Samsung Pakistan – Press Release July 1st, 2022. pic.twitter.com/IVSpAkH8Lm
— Samsung Pakistan (@SamsungPakistan) July 1, 2022
Comments