ലക്‌നൗ: ഉത്തർപ്രദേശിൽ ഹിന്ദു പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി. ഗോണ്ട സ്വദേശിനിയായ 23 കാരിയ്‌ക്കാണ് ദുരനുഭവം. സംഭവത്തിൽ നാല് പേർക്കെതിരെ പോലീസ് കേസ് എടുത്തു.
പെൺകുട്ടിയുടെ ആൺ സുഹൃത്തായ ജാവേദ്, ഇയാളുടെ സഹോദരൻ എന്നിവർക്കെതിരെയും, ഇവരുടെ സുഹൃത്തുക്കളായ രണ്ട് യുവാക്കൾക്കെതിരെയുമാണ് പോലീസ് കേസ് എടുത്തത്. കഴിഞ്ഞ മാസം മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. ഇതേ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതിയും നൽകിയിരുന്നു. ഇതിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി മതപരിവർത്തനത്തിന് ഇരയായതായി കണ്ടെത്തിയത്.
പെൺകുട്ടിയുടെ സുഹൃത്താണ് ജാവേദ്. പെൺകുട്ടിയെ ജാവേദിന്റെ സഹോദരനും സുഹൃത്തുക്കൾക്കും അറിയാം. ഇതിനിടെ കഴിഞ്ഞ മാസം 14 ന് പെൺകുട്ടിയെ ജാവേദിന്റെ സഹോദരനും കൂട്ടുകാരും ചേർന്ന് മുംബൈയിലേക്ക് തട്ടിക്കൊണ്ട് പോകുകയായിരുന്നു. അവിടെ ഹോട്ടൽമുറിയിൽ എത്തിച്ച് നാല് പേരും ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഇതിന് ശേഷം പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് ജാവേദ് പെൺകുട്ടിയെ വിവാഹം ചെയ്തു. പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി പിതാവാണ് പോലീസിൽ പരാതി നൽകിയത്.
Comments