റായ്പൂർ: തയ്യൽക്കടക്കാരനായ കനയ്യലാലിനെ ഇസ്ലാമിക തീവ്രവാദികൾ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ചതിന് ടെലിവിഷൻ താരത്തിന് വധഭീഷണി. എംടിവിയുടെ റോഡീസ് എന്ന ജനപ്രിയ പരിപാടിയിൽ മത്സരാർത്ഥിയായിരുന്ന നിഹാരിക തിവാരിക്കാണ് വധഭീഷണിയുണ്ടായത്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്കും മറ്റ് സമൂഹമാദ്ധ്യമ പേജുകളിലേക്കും നിരന്തരമായ വധഭീഷണി സന്ദേശമാണ് എത്തുന്നതെന്ന് നിഹാരിക തിവാരി പ്രതികരിച്ചു.
Mai uss chiz ke against hu jo act( murder ) religion ke naam pe app kissi ki jaan nahi le sakte . #NupurSharmaControversy #niharikatiwari pic.twitter.com/OFQAOYJRpK
— Niharika tiwari (@Niharik886) June 30, 2022
ഛത്തീസ്ഗഡിലെ നക്‌സൽ ബാധിത ജില്ലയായ ദന്തേവാഡ സ്വദേശിയാണ് നിഹാരിക. നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ ഉദയ്പൂരിൽ നടന്ന ക്രൂരമായ കൊലപാതകത്തെ അപലപിച്ച് ഇവർ ഇൻസ്റ്റാഗ്രാം, ട്വിറ്റർ തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തുകയും കൊലപാതകത്തിനെതിരെ സംസാരിക്കുകയും ചെയ്തിരുന്നു. മതത്തിന്റെ പേരിൽ ഒരാളെ കൊലപ്പെടുത്തുന്നതിന് താൻ പൂർണ്ണമായും എതിരാണെന്ന് നിഹാരിക പറഞ്ഞു. ഇതിന് പിന്നാലെയാണ് വധഭീഷണിയുണ്ടായത്.
ഹിന്ദുക്കൾ ശിവന്റെ പേരിൽ ആരെയും കൊല്ലാറില്ല. ഹിന്ദുക്കൾ ചേർന്ന് ശിവന് വേണ്ടി ഒരാളെ കൊന്നുവെന്ന് ഇതുവരെ കേട്ടിട്ടുമില്ല. നൂപുർ ശർമ്മ എന്ത് പരാമർശം നടത്തിയാലും, അതിന് ശേഷം അവരെ സസ്പെൻഡ് ചെയ്തു. എന്നാൽ ഹിന്ദു ദൈവങ്ങൾക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയവരുടെ കാര്യമെന്തായെന്ന് നിഹാരിക ചോദിച്ചു. ജൂൺ 30നായിരുന്നു ഇക്കാര്യങ്ങൾ പരാമർശിക്കുന്ന വീഡിയോ നിഹാരിക പോസ്റ്റ് ചെയ്തത്.
ഇതിന് പിന്നാലെ തന്നെ കഴുത്തറുത്ത് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങൾ നിരന്തരമായി എത്തുകയാണെന്നും അവയെല്ലാം അജ്ഞാത അക്കൗണ്ടുകളിൽ നിന്നാണെന്നും നിഹാരിക വ്യക്തമാക്കി. അവളുടെ കൗണ്ട്ഡൗൺ ആരംഭിച്ച് കഴിഞ്ഞതായും ഉടൻ തന്നെ ഊഴമെത്തുമെന്നും ചിലർ ഭീഷണിപ്പെടുത്തി. എന്നാൽ ഇവയിലൊന്നും തന്നെ ഭയപ്പെടുന്നില്ലെന്നാണ് നിഹാരികയുടെ പ്രതികരണം. നിലവിൽ ഇന്തോനേഷ്യയിൽ പുരോഗമിക്കുന്ന ഒരു സിനിമ ചിത്രീകരണത്തിലാണ് നിഹാരികയുള്ളത്.
















Comments